Categories: Diocese

പത്താംങ്കല്ല്‌ ദേവാലയത്തിൽ ജീവിത നവീകരണ ധ്യാനത്തിന്‌ തുടക്കം – തിരുനാൾ 4 മുതൽ

പത്താംങ്കല്ല്‌ ദേവാലയത്തിൽ ജീവിത നവീകരണ ധ്യാനത്തിന്‌ തുടക്കം - തിരുനാൾ 4 മുതൽ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: പത്താങ്കല്ല്‌ തിരുഹൃദയ ദേവാലയത്തിലെ തിരുനാളിന്‌ മുന്നോടിയായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന്‌ തുടക്കമായി. ജൂൺ 3 വരെ തുടരുന്ന ധ്യാനത്തിന്‌ ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പിളളിയും സംഘവും നേതൃത്വം നൽകും.

ജീവിത നവീകരണ ധ്യാനത്തിന്റെ ഉദ്‌ഘാടനം വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ നിർവ്വഹിച്ചു.

ജൂൺ 4-ന്‌ വൈകിട്ട്‌ 6.30-ന്‌ ഇടവക വികാരി ഫാ.റോബിൻ സി. പീറ്റർ കൊടിയേറ്റ്‌ കർമ്മം നിർവ്വഹിക്കും. തുടർന്ന്‌ രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി.

ജൂൺ 4-ന്‌ രാത്രി 9 മുതൽ ക്രിസ്‌ത്യൻ മ്യൂസിക്കൽ ഷോ.

തിരുനാൾ ദിനങ്ങളിൽ മോൺ. വി. പി. ജോസ്‌, ഫാ. വൽസലൻ ജോസ്‌, ഫാ. ബനഡിക്‌ട്‌, ഫാ. പ്രദീപ്‌ ആന്റോ, ഫാ. ജോയി മത്യാസ്‌, ഫാ. സാബു വർഗ്ഗീസ്‌, ഫാ. ആൽബി , ഫാ. ക്രിസ്‌തുദാസ്‌ ഫിലിപ്‌, ഫാ. ബിനു വർഗ്ഗീസ്‌, തുടങ്ങിയവർ നേതൃത്വം നൽകും.

ജൂൺ 6 ശനിയാഴ്‌ച വൈകിട്ട്‌ ഫാ. ലോറൻസിന്റെ നേതൃത്വത്തിൽ സന്ധ്യാവന്ദനം തുടർന്ന്‌ ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. ദേവാലയത്തിൽ നിന്ന്‌ ആരംഭിക്കുന്ന പ്രദക്ഷിണം മൂന്ന്‌കല്ലിമുട്‌, ഊരുട്ടുകാല കുരിശടിപളളി, കൊന്നമൂട്‌, കൊടങ്ങാവിള കുരിശടി , സെന്റ്‌ ജോർജ്ജ്‌ മലങ്കര ദേവാലയം, കൂട്ടപ്പന, നിംസ്‌ ആശുപത്രി ജംഗ്‌ഷൻ വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും.

ഞായറാഴ്‌ച ആഘോഷമായ തിരുനാൾ സമാപന സമൂഹദിവ്യബലി. മുഖ്യ കാർമ്മികൻ മോൺ. വിന്‍സെന്റ്‌ കെ. പീറ്റർ, വചന സന്ദേശം ഫാ. റോബർട്ട്‌ വിൻസെന്റ്‌ നിർവ്വഹിക്കും.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago