Categories: Daily Reflection

“നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹീതം.”

"നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹീതം."

അനുദിന മന്നാ

സെഫാ :- 3: 14 – 18
ലുക്കാ:- 1: 39 – 56

“നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹീതം.”

പിതാവായ ദൈവത്തിൽനിന്നും ഉത്തരവാദിത്വം ഏറ്റെടുത്തതിനു ശേഷം, എലിസബത്ത് പുണ്യവതിയെ  കാണുവാനും സഹായിക്കുവാനുമായി വരുന്ന പരിശുദ്ധമറിയത്തോട് എലിസബത്ത് പറയുകയാണ്: “നീ സ്ത്രീകളിൽ അനുഗ്രഹീതം, നിന്റെ ഉദരഫലവും അനുഗ്രഹീത”മെന്ന്.

ഗബ്രിയൽ മാലാഖ യിൽ നിന്നും ദൈവിക പദ്ധതിയറിഞ്ഞ മറിയം ഉടൻതന്നെ തന്റെ ദൗത്യത്തിലേർപ്പെടുകയാണ്. ഈ  ദൗത്യത്തിലേർപ്പെടുന്നയവസരത്തിൽ ഒരു സ്ത്രീയിൽ നിന്നും കിട്ടാവുന്ന വലിയൊരു ആശംസയാണ് പരിശുദ്ധ മറിയത്തിന്  എലിസബത്ത് നൽകുന്നത്.

സ്നേഹമുള്ളവരെ, സ്ത്രീകളിൽ അനുഗ്രഹീതയായ പരിശുദ്ധ മറിയം നമ്മെയെല്ലാവരെയും പരിശുദ്ധിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഒരു സാധാരണ സ്ത്രീയായിരുന്ന മറിയം,  പരിശുദ്ധയായതും ദൈവമാതാവായതും അനുഗ്രഹിക്കപ്പെട്ടവളായതും ദൈവീകപദ്ധതി ഏറ്റെടുത്തതുമുതലാണ്. “ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.” എന്നുപറഞ്ഞുകൊണ്ട്  തന്നെത്തന്നെ വിട്ടുകൊടുത്തപ്പോൾ  മനുഷ്യ രക്ഷയ്ക്ക് കാരണമായി.

പൂർണ്ണമായ ഈ വിട്ടുകൊടുക്കലിലൂടെ തന്റെ വിട്ടുകൊടുക്കൽ വെറും വാക്കിൽ ഒതുക്കിനിർത്താതെ എല്ലാ  തലത്തിലും പാലിച്ചുകൊണ്ട്  സഹനത്തിന്റെ അമ്മയായി മാറുകയും, നമ്മുടെ എല്ലാവരുടെയും അമ്മയായി മാറുകയും ചെയ്തു. ഈ  അമ്മയുടെ സാന്നിധ്യത്തിലൂടെ ദൈവീക സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുമെന്നതാണ് മറ്റൊരു സത്യം.

അലങ്കാര പ്രഭാപൂരിതമായ കുരിശടിയിലോ,   കോടികൾ മുടക്കി പണിത കുരിശടിയിലോ മാത്രം  പരിശുദ്ധ മാതാവിനെ കാണാൻ ശ്രമിക്കാതെ,  നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ പരിശുദ്ധ അമ്മയെ പ്രതിഷ്‌ഠിച്ചുകൊണ്ട്  പരിശുദ്ധ അമ്മയോടൊപ്പം ദൈവത്തെ സ്തുതിക്കാനായി നമ്മുക്ക്  പരിശ്രമിക്കാം.

സ്നേഹസ്വാരുപനായ  ദൈവമേ, പരിശുദ്ധ അമ്മയോടൊപ്പം അങ്ങയെ മഹത്വപ്പെടുത്തി, നന്മയിൽകൂടി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

20 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

21 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago