Categories: Diocese

ഫാ.അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി; വിശുദ്ധ പദവിലേക്ക് ഉയര്‍ത്താനുളള നാമകരണ നടപടികള്‍ക്ക് തുടക്കമായി

ഫാ.അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി; വിശുദ്ധ പദവിലേക്ക് ഉയര്‍ത്താനുളള നാമകരണ നടപടികള്‍ക്ക് തുടക്കമായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കര്‍മ്മിലീത്താ വൈദികനും മിഷണറിയുമായിരുന്ന ഫാ.അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ഇന്ന്  11-നാണ് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സുമുവല്‍ പ്രഖ്യാപനം നടത്തിയത്.

ചടങ്ങില്‍ വത്തിക്കാനില്‍ നിന്ന് ഫാ.അദെയോദാത്തുസിനെ ദൈവദാസ പദവിയില്‍ ഉയര്‍ത്തികൊണ്ടുളള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഔദ്യോഗിക അറിയിപ്പ് രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ വായിച്ചു. തുടര്‍ന്ന്, നാമകരണ നടപടികള്‍ തുടങ്ങുന്നതിനുളള സമ്മതം അറിയിച്ചുകൊണ്ടുളള പ്രഖ്യാപനം കര്‍മ്മലീത്താ മലബാര്‍ പ്രൊവിന്‍സ് സുപ്പീരിയര്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപാട്ട് നടത്തി.

തുടര്‍ന്ന്, ഫാ.അദെയോദാത്തൂസിന്‍റെ ലഘു ജീവചരിത്രം ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ വായിച്ചു. നാമകരണ നടപടികള്‍ക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് നേതൃത്വം കൊടുക്കുന്ന നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്ററും ജുഡീഷ്യൽ വികാറുമായ മോണ്‍.ഡി.സെല്‍വരാജന്‍ എപ്പിസ്കോപ്പല്‍ ഡെലിഗേറ്റായും, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ നോട്ടറിയായും രൂപതാ ട്രിബ്യൂണല്‍ ജഡ്ജ് ഡോ.രാഹുല്‍ ലാല്‍ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസായും സത്യ പ്രതിജ്ഞ ചെയ്ത് ചുമതലകള്‍ ഏറ്റെടുത്തു.

നെയ്യാറ്റിന്‍കരയില്‍ നടന്ന ചടങ്ങില്‍, നാമകരണ നടപടികളുടെ ഭാഗമായി കര്‍മ്മലീത്താ സഭയില്‍ നിന്ന് വൈസ് പോസ്റ്റുലേറ്ററായി ഫാ.സക്കറിയാസ് കരിയിലക്കുളം സത്യപ്രതിജ്ഞ ചെയ്തു. നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ കര്‍മ്മലീത്താ സഭയുടെ സുപ്പീരിയര്‍ ജനറല്‍ വത്തിക്കാനില്‍ നിന്നുളള ഫാ.റൊമാനോ ഗാമ്പലുങ്ക ഓ.സി.ഡി.യാണ്.

ചടങ്ങില്‍ ഫാ.അദെയോദാത്തുസിന്‍റെ ചിത്രം ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അനാശ്ചാദനം ചെയ്തു. രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ- ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ് മുതിയാവിള ഇടവക വികാരി ഫാ.വല്‍സലന്‍ ജോസ്, പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമത്തിലെ വൈദികര്‍, നെയ്യാറ്റിന്‍കര രൂപതയിലെ വൈദികര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

 

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

12 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago