Categories: Diocese

എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്; ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ

എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്; ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ

ജോസഫ് അനിൽ

കട്ടയ്ക്കോട്: എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ. കട്ടയ്ക്കോട് സെന്റ് ആന്റണിസ് ഫെറോനാ ദേവാലയത്തിൽ നടന്ന മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ ഇരുപത്തി എട്ടാമത് ചരമ വാർഷിക അനുസ്മരണ ദിവ്യബലിയിൽ സംബന്ധിക്കുകയായിരുന്നു ബിഷപ്പ്.

മോൺസിഞ്ഞോർ അൻപുടയാന്റെ ജീവിതം ഒരു നൈര്മല്യത്തിന്റെ പ്രതീകം തന്നെയായിരുന്നു വെന്ന് ബിഷപ്പ് പൊന്നുമുത്തൻ ഓർമ്മിപ്പിച്ചു. കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലും വൈദീക ജീവിതത്തോട് കാണിച്ച തീക്ഷ്ണത, സഭയോട് ഉണ്ടായിരുന്ന കരുതൽ, വ്യക്തികളോട് ഉണ്ടായിരുന്ന കരുതൽ വളരെ വലുതായിരുന്നുവെന്ന് പിതാവ് സ്മരിച്ചു.

കട്ടയ്ക്കോട് അംഗമാണ് മോൺ. മാനുവൽ അൻപുടയാൻ എന്ന് പറയുമ്പോഴും, കട്ടയ്ക്കോട്കാർക്ക് മോൺ. മാനുവൽ അൻപുടയാനെക്കുറിച്ചുള്ള അറിവ് പരിമിതമാണ് എന്നതാണ് യാഥാർഥ്യമെന്നും, അതിന് കാരണം, ആ ജീവിതം കണ്ടറിഞ്ഞവർക്കു മാത്രമേ ആ ധന്യമായ ജീവിതം ആഴത്തിൽ ഉൾക്കൊള്ളുവാനായി സാധിക്കുകയുള്ളുവെന്നതാണെന്നും ബിഷപ്പ് പറഞ്ഞു.

മോൺ.അൻപുടയാന്റെ അനുസ്മരണ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, മോൺ.വിൻസെന്റ് കെ.പീറ്റർ, വ്ലാത്തങ്കര ഫെറോനാ വികാരി വെരി.റവ.ഫാ.അനിൽകുമാർ, പാറശാല ഫെറോനാ വികാരി വെരി.റവ.ഫാ. ജോസഫ് അനിൽ, കട്ടയ്ക്കോട് ഫെറോന വികാരി വെരി.റവ.ഫാ. റോബർട്ട്‌ വിൻസെന്റ്, റവ.ഡോ.ഗ്രിഗറി ആർബി, റവ.ഫാ.സൈമൺ പീറ്റർ, റവ.ഫാ.ജോൺ ബോസ്‌കോ, റവ.ഫാ.അനീഷ്, റവ. ഫാ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

23 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago