എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തില്‍ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമെ. കന്യകകളുടെ രാജ്ഞിയായ കന്യകയേ ദയയുള്ള മാതാവേ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തില്‍ ഞാന്‍ അണയുന്നു. വിലപിച്ചു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്റെ ദയാദിക്യത്തെ കാത്തുകൊണ്ട്‌ നിന്റെ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ! എന്റെ അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളണമേ. ആമ്മേന്‍.

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker