പരിശുദ്ധാത്മാവിനോടുള്ള ജപം

പരിശുദ്ധാത്മാവേ എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തില്‍ നിന്ന് അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ നല്‍കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ , അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ സ്വൈര്യമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയായിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക. അങ്ങേ വെളിവുകൂടാതെ മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല. വൃത്തിഹീനാമായത്‌ കഴുകുക. വാടിപ്പോയത്‌ നനയ്ക്കുക. മുറിവേറ്റിരിക്കുന്നത്‌ വച്ചുകെട്ടുക. രോഗികളെ സുഖപ്പെടുത്തുക. കടുപ്പമുള്ളത് മയപ്പെടുത്തുക. തണുത്തത്‌ ചൂടുപിടിപ്പിക്കുക. നേര്‍വഴിയില്ലാതെ പോയത്‌ തിരിക്കുക. അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്ക് തരിക. ആമ്മേന്‍

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker