വി. യൌസേപ്പിതാവിനോടുള്ള ജപം

ഭാഗ്യപ്പെട്ട വി. യൌസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപ്പക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം ആപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയോടും ഞങ്ങളിപ്പോള്‍ മനോശരണത്തോടുകൂടെ യാചിക്കുന്നു.
ദൈവജനനിയായാ അമലോത്ഭവകന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്‌നേഹത്തെക്കുറിച്ചും ഉണ്ണി ഈശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കേയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമെ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ അന്ധകാരശക്തികളോട്‌ ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗത്തില്‍ നിന്നു ഞങ്ങളെ കൃപയോടെ സഹായിക്കണമെ.
അങ്ങ് ഒരിക്കല്‍ ഉണ്ണീശോയേ മരണകരമായ അപകടത്തില്‍ നിന്ന് രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയില്‍ നിന്നും എല്ലാ ആപത്തുകളില്‍ നിന്നും കാത്തുകൊള്ളണമെ. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച്‌ അങ്ങേ സഹായത്താല്‍ ശക്തിപ്രാപിച്ച് പുണ്യജീവിതം കഴിക്കാനും നല്ല മരണം ലഭിച്ച് സ്വര്‍ഗത്തില്‍ നിത്യഭാഗ്യം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയാല്‍ ഞങ്ങളെല്ലാവരേയും എല്ലായ്പ്പോഴും കാത്തുകൊള്ളണമെ. ആമ്മേന്‍

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker