കരുണയുടെ ജപം [ചെറുത് ]

കര്‍ത്താവായ ദൈവമേ ! ഞങ്ങളെ രക്ഷിക്കണമേ, അങ്ങേ മക്കളോടു കരുണ കാണിക്കണമേ .
ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും വഴി വന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ .
ഞങ്ങളെ അങ്ങയുടെ സ്വന്തമായി നവീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ .

കരുണയുടെ ജപം [വലുത് ]

കാരുണ്യവാനായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ യോഗ്യതകളെ കുറിച്ച് ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ . ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും അധികാരികളും വഴി വന്നുപോയ സകല തെറ്റുകളും കുറ്റങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ. അവിടുത്തെ പ്രിയപുത്രന്‍ ഞങ്ങള്‍ക്കുവേണ്ടി ചിന്തിയ വിലയേറിയ തിരുരക്തതാല്‍ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ശിക്ഷാവിധിയില്‍ ഉള്‍പെടുത്താതെ അങ്ങയുടെ സ്വന്തമായി ഞങ്ങളെ സ്വീകരിക്കുകയും ചെയ്യണമേ. അങ്ങയുടെ വിശുദ്ധ കുരിശിന്റെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കുകയും പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതെ കാത്തുകൊള്ളുകയും ചെയ്യണമെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.  അമ്മേന്‍…

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker