കുമ്പസരത്തിനുള്ള ജപം

സര്‍വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൌലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധാരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവര്‍ത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ. എന്റെ പിഴ. എന്റെ വലിയ പിഴ.

ആകയാല്‍, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൌലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധാരോടും, പിതാവേ, അങ്ങയോടും, നമ്മുടെ കര്‍ത്താവായ ദൈവത്തോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു.
ആമ്മേന്‍.

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker