വിശ്വാസപ്രകരണം

എന്റെ ദൈവമേ! കത്തോലിക്കാ തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സത്യങ്ങളെല്ലാം ഞാൻ ദൃഢമായി വിശ്വസിക്കുന്നു. എന്തെന്നാൽവഞ്ചിക്കുവാനും വഞ്ചിക്കപ്പെടുവാൻ കഴിയാത്തവനുമായ അങ്ങുതന്നെയാണ് അവ വെളിപ്പെടുത്തിയിരിക്കുന്നത്.

സംക്ഷിപ്ത വിശ്വാസപ്രകരണം

എന്റെ ദൈവമേ, അങ്ങ് പരമസത്യമായിരിക്കയാൽ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു.എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ.

പ്രത്യാശപ്രകരണം (ശരണപ്രകരണം)

എന്റെ ദൈവമേ, അങ്ങ് സർവ്വശക്തനും അനന്തദയാലുവും വാഗ്ദാനങ്ങളിൽ വിശ്വസ്തനുമാണ്. ആകയാൽ ഞങ്ങളുടെ കർത്താവും രക്ഷകനുമായ ഈശോമിശിഹായുടെ യോഗ്യതകളിൽ പാപമോചനവും അങ്ങയുടെ പ്രസാദവര സഹായവും നിത്യജീവിതവും എനിക്കു ലഭിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

സംക്ഷിപ്ത പ്രത്യാശപ്രകരണം

എന്റെ ദൈവമേ, അങ്ങ് സർവ്വശക്തനും കാരുണ്യവാനും വിശ്വസ്തനും ആയിരിക്കയാൽ അങ്ങിൽ ഞാൻ പ്രത്യാശിക്കുന്നു. എന്റെ പ്രത്യാശയെ വർദ്ധിപ്പിക്കണമേ.

സ്നേഹപ്രകരണം

എന്റെ ദൈവമേ, അങ്ങ് അനന്തനൻമസ്വരൂപനും പരമയോഗ്യനുമാണ്. ആകയാൽ പൂർണ്ണഹൃദയത്തോടെ എല്ലാറ്റിലും ഉപരിയായി അങ്ങേ ഞാൻ സ്നേഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തെക്കുറിച്ച് മറ്റുള്ളവരേയും എന്നെപ്പോലെ ഞാൻ സ്നേഹിക്കുന്നു. എന്നെ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും ഞാൻ ക്ഷമിക്കുന്നു. ഞാൻ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും ഞാൻ മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.

സംക്ഷിപ്ത സ്നേഹപ്രകരണം

എന്റെ ദൈവമേ, അങ്ങ് അനന്തനൻമയായിരിക്കയാൽ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തെ വർദ്ധിപ്പിക്കേണമേ.

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker