സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ്‌ സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍

 

നന്മ നിറഞ്ഞ മറിയം‍

നന്മനിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ്‌ അങ്ങയോടുകൂടെ; സ്ത്രീകളില്‍ അങ്ങു അനുഗ്രഹിക്കപ്പെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് ആപേക്ഷിക്കണമേ. ആമ്മേന്‍.

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker