തിരുഹൃദയ പ്രതിഷ്ഠ

ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കുവാനിടയാല്‍ ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരണം വഴി വേര്‍പെട്ടുപോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കേണമേ. അങ്ങയെ കണ്ടാനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ.
മറിയത്തിന്റെ വിമല ഹൃദയവും മാര്‍ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേയ്ക്കു സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവന്‍ ഇതിന്റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ. ആമ്മേന്‍
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker