Kerala

ലത്തീൻ കമ്മീഷൻ പരിഗണനയിലില്ലെന്ന് മന്ത്രി എ.കെ.ബാലൻ

അടിയന്തരമായി തീരുമാനം ഉണ്ടാകുന്നതിന് ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകാൻ ഓരോ സമുദായ അംഗവും തയ്യാറാകണം.

അഡ്വ. ഷെറി ജെ. തോമസ്

എറണാകുളം: ലത്തീൻ കത്തോലിക്കരുടെ സാമൂഹിക-സാമ്പത്തിക തൊഴിൽപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി ഒരു പ്രത്യേക കമ്മീഷൻ എന്ന കാര്യം പരിഗണനയിലില്ലെന്ന് മന്ത്രി എ.കെ.ബാലൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.ടി.തോമസ് എംഎൽഎ നിയമസഭയിൽ നടത്തിയ സബ്മിഷനുമറുപടി പറയുകയായിരുന്നു മന്ത്രി.

ലത്തീൻ കത്തോലിക്കരുടെ സാമൂഹിക-സാമ്പത്തിക തൊഴിൽപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് പ്രത്യേകം കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട കെ.എൽ.സി.എ.യുടെ അഭ്യർത്ഥന മാനിച്ച് (നൽകിയ കണക്കുകൾ പഠിച്ച്) പി.ടി. തോമസ് എംഎൽഎ നിയമസഭയിൽ നടത്തിയ സബ്മിഷനും മന്ത്രി നൽകിയ മറുപടി ഇങ്ങനെ: ‘നിലവിൽ അത്തരം ഒരു ആലോചന സർക്കാരിന് ഇല്ല, കാര്യങ്ങൾ ഗൗരവമായി പഠിക്കും’.

പി.ടി. തോമസ് എംഎൽഎ നിയമസഭയിൽ നടത്തിയ സബ്മിഷനും മന്ത്രി നൽകിയ മറുപടിയും ഈ വീഡിയോയിൽ ഉണ്ട്:

ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനം ഉണ്ടാകുന്നതിന്, സമുദായത്തിലെ വിവിധ വിഷയങ്ങൾ സർക്കാർ ഔദ്യോഗികമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നതിനും, പരിഹരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുന്നതിനും ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകാൻ ഓരോ സമുദായ അംഗവും തയ്യാറാകണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker