Kerala

ലോഗോസ് ബൈബിൾ ക്വിസ് ഇംഗ്ലീഷിൽ എഴുതുന്നവർക്കായി പഠന സഹായി പ്രസിദ്ധീകരിച്ചു

നെയ്യാറ്റിൻകര രൂപതയിലെ കിളിയൂർ ഇടവക വചന ബോധന പ്രധാന അദ്ധ്യാപികയായ ശ്രീമതി ഷീനാ സ്റ്റീഫനാണ് തയ്യാറാക്കിയത്...

അനിൽ ജോസഫ്

നെയ്യാറ്റിൻകര: KCBC ബൈബിൾ കമ്മിഷന്റെയും കേരളകാത്തലിക്ക് ബൈബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന 2020 വർഷത്തെ ലോഗോസ് ബൈബിൾ ക്വിസ് പരീക്ഷ ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്നവർക്കായുള്ള പഠന സഹായി LOGOS 2020 QUESTIONNAIRE പ്രസിദ്ധീകരിച്ചു. Amazon Kindle eBook ആയി ലഭ്യമാക്കിയിട്ടുള്ള ഈ പഠനസഹായി ഇംഗ്ലിഷിൽ പരീക്ഷ എഴുതുന്നവർക്ക് ഏറെ സഹായകരമാണ്. പഠനഭാഗങ്ങൾ തികച്ചും ലളിതമായി പ്രതിപാദിച്ചിട്ടുള്ള ഈ പുസ്തകം ലോഗോസ് പരീക്ഷയിൽ ഉൾപ്പെടാൻ സാദ്ധ്യതയുളള 1500 ഓളം ചോദ്യങ്ങളുടെ സമാഹാരമായാണ് അവതരിപ്പിച്ചിട്ടുള്ളത്.

eBook ആയി മാത്രം ലഭിക്കുന്ന പ്രസ്തുത ബുക്ക് 160 രൂപ നൽകി Amazon website മുഖേന വാങ്ങാവുന്നതാണ്. പദാനുപദ തിരയൽ സാധ്യമാക്കിയിട്ടുളള ebook, വിവിധ Kindle ഇ-റീഡറുകൾക്കു പുറമേ Kindle App വഴി മൊബൈൽ ഫോണിൽ പോലും ഉപയോഗിക്കാൻ പഠിതാക്കൾക്ക് സാധിക്കും. കോവിഡ് പ്രതിസന്ധികൾക്കിടയിൽ പുസ്തകശാലകളിൽ എത്താൻ മിക്കവർക്കും സാധിക്കാത്തതിനാലാണ് ebook രൂപത്തിൽ പ്രസ്തുത പുസ്തകം എല്ലാവർക്കും ലഭിക്കുന്ന തരത്തിൽ Amazon വഴി ലഭ്യമാക്കുന്നത്. amazon.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് Logos Quiz 2020 എന്ന് Search ചെയ്താൽ പുസ്തകത്തിന്റെ Link ലഭിക്കുന്നതാണ്. തുടർന്ന്, വാങ്ങൽ പൂർത്തിയാക്കിയ ശേഷം ടാബിലോ, ഫോണിലോ Amazon Kindle / Amazon Kindle Lite എന്നീ ആപ്പുകളിലൊന്നിലൂടെയോ പുസ്തകം ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പിനുള്ളിലെ Kindle store വഴിയും purchase ചെയ്യാവുന്നതാണ്. kindle unlimited വരിക്കാർക്ക് തികച്ചും സൗജന്യമായി വായിക്കാൻ സാധിക്കും. https://www.amazon.in/Logos-Quiz-2020-Questionnaire-Study-ebook/dp/B08CCZJJXC/ref=sr_1_2?dchild=1&keywords=Logos+Quiz+2020&qid=1594113478&sr=8-2

നെയ്യാറ്റിൻകര രൂപതയിലെ കിളിയൂർ ഇടവക വചന ബോധന പ്രധാന അദ്ധ്യാപികയായ ശ്രീമതി ഷീനാ സ്റ്റീഫനാണ് തന്റെ ലോക്ക്ഡൗൺകാല ഇടവേളയിൽ പ്രസ്തുത പഠന സഹായി തയ്യാറാക്കിയത്. മതബോധന രംഗത്ത് നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള ഷീന ടീച്ചർ ഇംഗ്ലീഷ് ഭാഷയിലും, ജേർണലിസത്തിലും ബിരുദാനന്തര ബിരുദധാരിയും നെയ്യാറ്റിൻകര രൂപത KLCWA ജനറൽ സെക്രട്ടറിയുമാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker