Kerala

വയനാട് എക്യൂമിനിക്കൽ ഫോറം വാർഷിക പൊതുയോഗം നടത്തി

വയനാട് എക്യൂമിനിക്കൽ ഫോറം വാർഷിക പൊതുയോഗം നടത്തി

സ്വന്തം ലേഖകൻ

വയനാട്: വയനാട് എക്യൂമിനിക്കൽ ഫോറം വാർഷിക പൊതുയോഗം സെപ്റ്റംബർ 29-ന് ബത്തേരി സി.എസ്.ഐ. സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.

റവ.ഫാ.ടോണി കുഴിമണ്ണിൽ ഉദ്‌ഘാടനം ചെയ്ത എക്യൂമിനിക്കൽ ഫോറം വാർഷിക പൊതുയോഗത്തിൽ റവ.ഫാ.ഡാനി ജോസെഫ് അധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട എട്ട് സഭകളും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സഭയിലും സമൂഹത്തിലും വേണ്ട ഇടപെടലുകള്‍ നടത്താൻ സാധിച്ചതെന്നും, എല്ലാ ക്രൈസ്തവർക്കും അത് അഭിമാനിക്കാവുന്ന കാര്യമാണെന്നും, മറ്റ് സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് കൂടി ഇത് പ്രചോദനമാവട്ടെയെന്നും അധ്യക്ഷപ്രസംഗത്തിൽ ഫാ.ഡാനി പറഞ്ഞു. സഭകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നത് ഈ കാലഘട്ട ത്തിന്റെ ആവശ്യമാണ്‌. അതിനാൽ, ലോകത്തിന്റെ പ്രകാശമാവാൻ വിളിക്കപ്പെട്ട സഭാ മക്കള്‍ ഒരുമിച്ച് നന്മയുടെ നല്ല നാളെ കെട്ടിപ്പടുക്കുവാൻ പരിശ്രമിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന്, സെക്രട്ടറി വർഗീസ് കട്ടാമ്പിള്ളിയിൽ, ഡോ. തോമസ് കാഞ്ഞിരമുകൾ, ഫാ. ഗീവർഗീസ്‌, ഫാ. ടോണി കോഴിമങ്കൽ, ഫാ. മൈക്കിൾ, ഫാ. അജി ചെറിയാൻ, ഫാ. ജസ്റ്റിൻ, ഫാ. ജെയിംസ് പുത്തൻപറമ്പിൽ, വൈസ് പ്രസിഡന്റ് എൻ.എം. ജോസ് എന്നിവർ പ്രസംഗിച്ചു.

വയനാട് റെയിൽവേ അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ വയനാട് എക്യൂമെനിക്കൽ ഫോറം കഴിഞ്ഞ കാലങ്ങളിൽ വേണ്ട ഇടപെടലുകൾ നടത്തിയിട്ടുണ്ട്. വടക്കനാട് കർഷക പ്രശ്നത്തിലും, ഡോൺബോസ്‌കോ കോളേജ് അക്രമണ സംഭവത്തിലും തക്കതായ രീതിയിൽ പ്രതികരിച്ചുകൊണ്ട് ശക്തമായ പിന്തുണയും സാന്നിധ്യവും നൽകിയിരുന്നു. കുട്ടനാട് വെള്ളപ്പൊക്കത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് കൈതാങ്ങാകാനും വയനാട് എക്യൂമെനിക്കൽ ഫോറം മുൻപന്തിയിൽ ഉണ്ടായിരുന്നു.

വാർഷിക പൊതുയോഗം, കഴിഞ്ഞ വർഷവിലയിരുത്തൽ നടത്തുകയും സാമൂഹിക ക്ഷേമപ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായതിൽ എല്ലാപേർക്കും അധ്യക്ഷൻ നന്ദി അറിയിക്കുകയും ചെയ്തു. തുടർന്നും, ശക്തമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുവാൻ സാധിക്കുമെന്ന് വയനാട് എക്യൂമെനിക്കൽ ഫോറം അംഗങ്ങൾ
പ്രത്യാശ പ്രകടിപ്പിച്ചു.

തുടർന്ന്, വരുന്ന വർഷത്തെ പ്രവർത്തനമികവിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – റവ.ഫാ. ജെയിംസ് പുത്തൻ പറമ്പിൽ, സെക്രട്ടറി – വര്ഗീസ് കാട്ടാമ്പിള്ളിയിൽ, വൈ. പ്രസിഡന്റ് – വി. പി. തോമസ്, ജോ.സെക്രട്ടറി – രാജൻ തോമസ്, ട്രഷറർ – ഫാ. മൈക്കിൾ, പി.ആർ.ഓ. – ബില്ലിഗ്രഹാം. കൂടാതെ, പത്ത് എക്സിക്യൂട്ടീവ് മെമ്പർ മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker