Kerala

വാഴിച്ചൽ ഇമ്മാനുവൽ കോളേജ് പൊതിച്ചോറ് വിതരണം ‘അന്നം 2019’-ന് തുടക്കം കുറിച്ചു

ഇമ്മാനുവൽ കോളേജ് സ്ഥാപിതമായി 25 വർഷം പൂർത്തിയാകുമ്പോൾ സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുന്നതിന്റെ അടയാളമാണ് ഇന്നാരംഭിക്കുന്ന പൊതിച്ചോറ് വിതരണമെന്ന് മാനേജർ

സ്വന്തം ലേഖകൻ

വെള്ളറട: വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ഒറ്റശേഖരമംഗലം പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ചുകൊണ്ട് ‘അന്നം 2019’ എന്ന പേരിൽ പൊതിച്ചോറ് വിതരണത്തിന് തുടക്കം കുറിച്ചു. മാനേജർ മോൺ.ജി.ക്രിസ്തുദാസ് ‘അന്നം 2019’ ഉദ്ഘാടനം ചെയ്തു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്.ശ്രീനിവാസൻ, പാലിയേറ്റീവ് കെയർ നഴ്സുമാരായ ശ്രീമതി രാജേശ്വരി, ശ്രീമതി ഷീബ, ഇമ്മാനുവൽ കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ഫാ.സാജൻ ആന്റണി, ശ്രീമതി ആതിര എ.ആർ. എന്നിവർ പങ്കെടുത്തു.

സമൂഹത്തിൽ കഷ്ടതകൾ കൂടെ കടന്നു പോകുന്ന എല്ലാ മനുഷ്യർക്കും കൈത്താങ്ങ് ആകുവാൻ സാധിക്കുന്നത് പുതിയ തലമുറയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മാനേജർ പറഞ്ഞു. ഇമ്മാനുവൽ കോളേജ് സ്ഥാപിതമായി 25 വർഷം പൂർത്തിയാകുമ്പോൾ സമൂഹത്തിൽ നിർധനരായ കഷ്ടതകൾ അനുഭവിക്കുന്നവരിൽ ഇമ്മാനുവൽ കോളേജ് സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുന്നതിന്റെ അടയാളമാണ് നമ്മൾ ഇന്നാരംഭിക്കുന്ന പൊതിച്ചോർ വിതരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

315 ഓളം പൊതിച്ചോറുകൾ വിദ്യാർത്ഥി-വിദ്യാർത്ഥിനികളിൽ നിന്നാണ് ശേഖരിച്ചത്. അതിൽ 150 പൊതിച്ചോറുകൾ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കിടരോഗികൾക്ക് പാലിയേറ്റീവ് കെയർ നഴ്സുമാർ വിതരണം ചെയ്തു. ബാക്കി 150-ൽപ്പരം പൊതിച്ചോറുകൾ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നിർധനരായ രോഗികൾക്ക് വിതരണം ചെയ്തു. ഇനിമുതൽ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചകളിൽ പാലിയേറ്റീവ് കെയർ രോഗികൾക്കും, കാരക്കോണം മെഡിക്കൽ കോളേജിലെ രോഗികൾക്കും പൊതിച്ചോറ് വിതരണം ചെയ്യുന്നതാണെന്ന് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫാ.സാജൻ ആന്റണി അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker