Kerala

വെ​ട്ടു​കാ​ട് പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ​ന് പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ മു​ഖം: ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്

വെ​ട്ടു​കാ​ട് പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ​ന് പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ മു​ഖം: ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ​ന്  പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ മു​ഖ​മാ​ണെ​ന്നു തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര മേ​ജ​ർ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്. എ​ല്ലാ മ​നു​ഷ്യ​രും ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന് ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്നു.

മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും സ​ഭൈ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് വെ​ട്ടു​കാ​ട് ക്രി​സ്തു​രാ​ജ തി​രു​സ​ന്നി​ധി​യി​ൽ ആ​ശ്വാ​സ​ത്തി​നാ​യി എ​ത്തു​ന്ന നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ക്രി​സ്തു​രാ​ജ​ത്വ പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പാ​ദ​പൂ​ജ​യി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ജാ​തി മ​ത​ഭേ​ദ​മ​ന്യേ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ മ​നഃ​ശാ​ന്തി​യ്ക്കും സ​മാ​ധാ​ന​ത്തി​നു​മാ​യാ​ണ് ക്രി​സ്തു​രാ​ജ സ​ന്നി​ധി​യി​ലെ​ത്തു​ന്ന​ത്.

ത​ങ്ങ​ളു​ടെ ജീ​വി​ത ക്ലേ​ശ​ങ്ങ​ളും ദുഃ​ഖ​ഭാ​ര​ങ്ങ​ളും ഇ​റ​ക്കി സ​മാ​ധ​ന​ത്തി​ലും ശാ​ന്ത​ത​യി​ലു​മാ​ണ് തീ​ർ​ഥാ​ട​ക​രെ​ല്ലാം ഇ​വി​ടെ നി​ന്ന് മ​ട​ങ്ങു​ന്ന​ത്. ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും മ​ണ്ണാ​യ വെ​ട്ടി​കാ​ട്ടി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ തേ​ജ​സ്വ​രൂ​പ സ​ന്നി​ധ്യം അ​ദൃ​ശ്യ​നാ​യ ദൈ​വ​ത്തി​ന്‍റെ ദൃ​ശ്യ​മാ​യ അ​ട​യാ​ള​മാ​യി തീ​ർ​ഥാ​ട​ക​ർ കാ​ണു​ന്നെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ഇ​ട​വ​ക വി​കാ​രി മോ​ണ്‍.​ഡോ. ടി. ​നി​ക്കോ​ളാ​സ്, സ​ഹ​വി​കാ​രി​യാ​യ ഫാ.​ത​ദേ​വൂ​സ്, ഫാ.​ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​ർ പാ​ദ​പൂ​ജ​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി.

Tags
Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
error: Content is protected !!
Close
Close

Adblock Detected

Please consider supporting us by disabling your ad blocker