Kerala

നിസ്വാർത്ഥരായ നിരവധി നേതാക്കൾ നേതൃത്വം നൽകി കടന്നുപോയ പ്രസ്ഥാനമാണ് കെഎൽസിഎ; ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ 49-Ɔമത് വാർഷിക ദിനാഘോഷം...

സ്വന്തം ലേഖകൻ

വരാപ്പുഴ: നിസ്വാർത്ഥരായ നിരവധി നേതാക്കൾ നേതൃത്വം നൽകി കടന്നുപോയ പ്രസ്ഥാനമാണ് കെ.എൽ.സി.എ. എന്ന് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ 49-Ɔമത് വാർഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ.

49 വർഷക്കാലം സമുദായത്തിനുവേണ്ടി നിസ്വാർത്ഥമായ സേവനം കാഴ്ചവെക്കാൻ വിവിധ കാലയളവുകളിൽ കെഎൽസിഎ പ്രവർത്തകർക്കായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് യാതൊരു സ്വാർത്ഥ താല്പര്യങ്ങളും ഇല്ലാതെ നൂറുകണക്കിന് നേതാക്കൾ ഈ കാലഘട്ടത്തിൽ സംഘടനയിലൂടെ കടന്നുപോയിട്ടുണ്ട്. അവരൊക്കെ അനുസ്മരിക്കാനുള്ള അവസരംകൂടിയാണ് സ്ഥാപക ദിനാചരണമെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് ആമുഖ പ്രസംഗം നടത്തി. വരാപ്പുഴ അതിരൂപത പ്രസിഡൻറ് സി.ജെ.പോൾ, സംസ്ഥാന ഭാരവാഹികളായ എം.സി.ലോറൻസ്, അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, വിൻസ് പെരിഞ്ചേരി, പി.എം.ബെഞ്ചമിൻ, റോയി പാളയത്തിൽ, സെബാസ്റ്റിൻ വലിയപറമ്പിൽ, ബാബു ആന്റെണി, ഫിലോമിന ലിങ്കൻ, മോളി ചാർലി, സിബി ജോയ്, എൻ.ജെ.പൗലോസ് എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker