Kerala

ഫാ.സെബാസ്റ്റിൻ ശാസ്താംപറമ്പിലിന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്

മതാന്തര സംവാദ ദൈവശാസ്ത്ര സംബന്ധമായിരുന്നു ഗവേഷണ പ്രബന്ധം...

സ്വന്തം ലേഖകൻ

ഫ്ലോറൻസ്: ആലപ്പുഴ രൂപതയിലെ ഫാ.സെബാസ്റ്റിൻ ശാസ്താംപറമ്പിലിന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്. ഫ്ലോറൻസിലെ പ്രസിദ്ധമായ ‘തിയോളജിക്കൽ ഫാക്കൽറ്റി ഓഫ്‌ സെൻട്രൽ ഇറ്റലി’യിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ‘സുമ്മ കും ലൗദേ’ എന്ന ഉയർന്ന മാർക്ക് നേടിയാണ് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്.

അമേരിക്കൻ ആത്മീയ ചിന്തകനും ദൈവശാസ്ത്രജ്ഞനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ തോമസ് മേർട്ടന്റെ രചനകളിൽ അന്തർലീനമായ മതാന്തര സംവാദ ദൈവശാസ്ത്രം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ (Being Faithful and Open: A Study on the Theology of Religions in the Writings of Thomas Merton with a Special Reference to Nostra Aetate) വിലയിരുത്തുന്ന ഗവേഷണ പ്രബന്ധമായിരുന്നു ഫാ.സെബാസ്റ്റിൻ അവതരിപ്പിച്ചത്.

2004-ൽ വൈദീകനായ ഫാ.സെബാസ്റ്റിൻ 2012-ലാണ് ഇറ്റലിയിലേക്ക് വരുന്നത്. ഫ്ലോറൻസിൽ പ്രാത്തോ രൂപതയിലെ സെന്റ് പീറ്റേഴ്സ് മെത്സാന ദേവാലയത്തിൽ സേവനം ചെയ്യുന്നതിനോടൊപ്പമായിരുന്നു പഠനവും. റവ.ഡോ.സെബാസ്റ്റിൻ ശാസ്താംപറമ്പിൽ ഡോഗ്മാറ്റിക് തിയോളജിയിൽ തന്റെ ലൈസൻഷ്യേറ്റ് പഠനവും പൂർത്തിയാക്കിയത് ‘തിയോളജിക്കൽ ഫാക്കൽറ്റി ഓഫ്‌ സെൻട്രൽ ഇറ്റലി’യിൽ തന്നെയായിരുന്നു.

ആലപ്പുഴ രൂപതയിലെ ശാസ്താംപറമ്പിൽ പരേതനായ സൈമണിന്റേയും, മറിയാമ്മയുടേയും മകനാണ് റവ.ഡോ.സെബാസ്റ്റിൻ ശാസ്താംപറമ്പിൽ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker