Kerala

ജോബി ജസ്റ്റിനും സൂസൈരാജിനും “ലിഫ” ട്രിവാൻട്രത്തിന്റെ ആദരവും അതിരൂപതാ പിതാക്കന്മാരുടെ ആശീർവാദവും

തായ്‌ലാന്റില്‍ ജൂണ്‍ 5-ന് ആരംഭിക്കുന്ന കിംഗ്‌സ് കപ്പ് ഫുട്‌ബോളിനുള്ള 37 അംഗ ഇന്ത്യന്‍ ടീം ക്യാമ്പിലേയ്ക്ക് തിരുവനന്തപുരം തീരദേശത്ത് നിന്നും

ഫാ.ജിബു ജെ.ജാജിൻ

തിരുവനന്തപുരം: തായ്‌ലാന്റില്‍ ജൂണ്‍ 5-ന് ആരംഭിക്കുന്ന കിംഗ്‌സ് കപ്പ് ഫുട്‌ബോളിനുള്ള 37 അംഗ ഇന്ത്യന്‍ ടീം ക്യാമ്പിലേയ്ക്ക് തിരുവനന്തപുരം തീരദേശത്ത് നിന്നും തെരെഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം അതിരൂപതാംഗങ്ങളായ ജോബി ജസ്റ്റിനും സൂസൈരാജിനും അതിരൂപതാ ഫുട്‌ബോൾ ക്ലബായ ലിഫ ട്രിവാൻട്രത്തിന്റെ ആദരവും അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.സൂസൈപാക്യത്തിന്റെയും, സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് രാജപ്പന്റെയും ആശീർവാദവും.

ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ടീമിൽ ഇടം നേടുവാനും, രാജ്യത്തിനായ് ഗോളുകൾ നേടി രാജ്യത്തിന്റെ അഭിമാനമാകുവാനും സാധിക്കട്ടെ എന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു. ഇന്ത്യന്‍ ടീം ക്യാമ്പിലേയ്ക്ക് ഉള്ള പ്രവേശനം തന്നെയും നമുക്ക് വലിയ അഭിമാനമാണെന്നും, ഏറെപ്രത്യേകിച്ച് തീരദേശ യുവതയ്ക്ക് ആവേശവും അഭിമാനവുമാണെന്നും സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് പറഞ്ഞു.

സൂസൈരാജിനും, ജോബി ജസ്റ്റിനും അതുപോലെതന്നെ കിങ്സ് കപ്പിൽ രാജ്യത്തിനായി ബൂട്ടണിയുന്ന ഓരോ താരത്തിനും തങ്ങളുടെ പൂർണ്ണമായുള്ള കഴിവുകളും പുറത്തെടുത്ത് മികച്ച പ്രകടനം കാഴ്ചവക്കുവാൻ സാധിക്കട്ടെയെന്ന് ലിഫ ട്രിവാൻട്രം ആശംസിച്ചു.

വെള്ളയമ്പലം ബിഷപ്പ്സ് ഹൌസിൽ വച്ച് സംഘടിപ്പിച്ച ആദരിക്കലിൽ കന്യാകുമാരി ജില്ലാ ആസ്ഥാനത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടിവന്നതിനാൽ സൂസൈരാജിന് എത്തിച്ചേരുവാൻ സാധിച്ചില്ലെങ്കിലും, അദ്ദേഹത്തിനായി രൂപതാദ്ധ്യക്ഷൻ ആശീർവദിച്ച ജപമാല ജോബി ജസ്റ്റിനെ ഏല്പിച്ചു. ലിഫ ട്രിവാൻട്രം ഡയറക്ടർ ഫാ.ക്രിസ്തുദാസും, അതിരൂപതാ ചാൻസിലർ റവ.ഡോ.എഡിസണും സന്നിഹിതരായിരുന്നു.

ജോബി ജസ്റ്റിൻ: വെട്ടുകാടാണ് ജന്മസ്ഥലം. പാളയം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫുട്‌ബോളിലേയ്ക്കുള്ള പ്രവേശനം. വെട്ടുകാട് സെന്റ്‌മേരീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ കളിച്ചു വളര്‍ന്നു. എം.ജി. കോളജില്‍ പഠിക്കുമ്പോള്‍ 2 തവണ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഡിഗ്രി പഠനത്തിന്റെ ആദ്യ 2 വര്‍ഷങ്ങളില്‍ ടൈറ്റാനിയത്തിന്റെ അതിഥിതാരമായിരുന്നു. പിന്നീട് കെ.എസ്.ഇ.ബി.യിൽ ജോലിയിൽ പ്രവേശിച്ചു. കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബി.യ്ക്കു വേണ്ടി കളിക്കുമ്പോഴാണ് കൊല്‍ക്കൊത്തയിലെ ഈസ്റ്റ് ബംഗാളിന്റെ ക്ഷണവും കെ.എസ്.ഇ.ബി.യില്‍ നിന്നും അവധിയെടുത്ത് ഈസ്റ്റ് ബംഗാളിലേയ്ക്ക് പ്രവേശനവും. തുടർന്ന്, വിംഗ് ബാക്ക് പൊസിഷനില്‍ നിന്നും മുന്നേറ്റനിരയിലേക്കെത്തിയ ജോബി 2018-ല്‍ ടോപ് സ്‌കോററായി. ഈസ്റ്റ് ബംഗാളിനായി 17 മത്സരങ്ങളില്‍ ഒന്‍പത് ഗോളുകൾ നേടിയിട്ടുണ്ട്. 2017-ല്‍ കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫിയും കളിച്ചു.

മൈക്കിള്‍ സൂസൈരാജ്: തമിഴ്‌നാട്ടിലെ ഇരവിപുത്തന്‍തുറൈയാണ് ജന്മസ്ഥലം. പത്താം വയസില്‍ സെന്റ് കാതറീന്‍ എഫ്‌.സി.യിലൂടെ ഫുട്‌ബോൾ പ്രവേശനം. മദ്രാസ് ക്രിത്യന്‍ കോളജില്‍ ചേര്‍ന്നതോടെ പ്രൊഫഷണല്‍ ഫുട്‌ബോളിലേയ്ക്ക് കാൽവെയ്പ്പ്. 2016-ല്‍ ചെന്നൈ സിറ്റി എഫ്‌.സി.യിലൂടെയാണ് ഐലീഗിലെത്തിയത്. 2018-ല്‍ ജാംഷെഡ്പൂര്‍ എഫ്‌.സി.യിലൂടെ ഐ.എസ്.എ.ലിലേയ്ക്ക്. ഇടതുവിംഗാണ് ഇഷ്ടപ്പെട്ട പൊസിഷൻ. ആ സീസണില്‍ 4 ഗോളടിച്ച് സൂസൈരാജ് തന്റെ കഴിവ് തെളിയിച്ചിരുന്നു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker