Kerala

കാർട്ടൂൺ അവഹേളനം; ഗണ്മെന്റിന്റെ സത്വര നടപടികൾക്ക് അനുമോദനവും, തുടർനടപടികളും ആവശ്യപ്പെട്ട് മന്ത്രി ബാലന് ആർച്ച് ബിഷപ്പ് സൂസൈപാക്യം പിതാവിന്റെ കത്ത്

സർക്കാർ ഒന്നിലും ഇടപെട്ടിട്ടില്ല എന്നുപറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ഇക്കൊല്ലത്തെ കാർട്ടൂൺ അവാർഡ് പൂർണ്ണമായും ക്രിസ്ത്യാനികൾ തങ്ങളുടെ രക്ഷയുടെ അടയാളമായി ആരാധിക്കുന്ന കുരിശിനെ അവഹേളിക്കുന്ന തരത്തിലായിരുന്നുവെന്ന് കെ.സി.ബി.സി.പ്രസിഡന്റും, തിരുവനതപുരം ആർച്ച് ബിഷപ്പുമായ ഡോ.സൂസൈപാക്യം. ഇതുമായി ബന്ധപ്പെട്ട്, ഗണ്മെന്റ് സ്വീകരിച്ച സത്വര നടപടികൾക്ക് അനുമോദനവും, തുടർനടപടികളും ആവശ്യപ്പെട്ടുകൊണ്ടാണ് ആർച്ച് ബിഷപ്പ് മന്ത്രി ബാലന് കത്തുനൽകിയത്.

പൊതു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന പ്രതിഷേധ ശബ്ദത്തിന് ചെവികൊടുക്കുകയും തികച്ചും അവസരോചിതമായി അതിൽ ഇടപെടുകയും, അവാർഡ് നിർണയം പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത മാന്തി ബാലന്റെ നടപടിയെ ബിഷപ്പ് സ്വാഗതം ചെയ്യുന്നുണ്ട്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം, ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് മത-സാമൂഹ്യ നേതാക്കളെയോ മതചിഹ്നത്തെയോ പ്രതീകങ്ങളെയോ മനഃപൂർവം അധിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്നും ആർച്ച് ബിഷപ്പ് പറയുന്നു.

മേലിൽ സമൂഹത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ശ്രദ്ധിക്കണമെന്നും, പുരസ്‌കാര നിർണയ സമിതി അംഗങ്ങൾക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും നൽകുകയും, ജൂറി അംഗങ്ങളെ നിശ്ചയിക്കുമ്പോൾ വിവേക പൂർണമായ സമീപനം സ്വീകരിക്കണമെന്നും, അല്ലാതെ തീരുമാനം ജൂറിയുടേതാണ്; സർക്കാർ ഒന്നിലും ഇടപെട്ടിട്ടില്ല എന്നുപറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലെന്നും ആർച്ച് ബിഷപ്പ് പറയുന്നു.

കത്തിന്റെ പൂർണ്ണ രൂപം:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker