Kerala

തീരദേശം തകര്‍ന്നടിയുന്നു… എം.പി. ക്രിക്കറ്റ് ഗ്രൗണ്ടില്‍

തീരദേശം തകര്‍ന്നടിയുന്നു... എം.പി. ക്രിക്കറ്റ് ഗ്രൗണ്ടില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിട്ടേ ഉളളൂ. തിരുവനന്തപുരം എം.പി. ഒരു ലക്ഷത്തിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചത്. അതിനാല്‍ തന്നെ ആറ്റിക്കുറുക്കിയെടുത്ത ഭൂരിപക്ഷം ചിലപ്പോള്‍ കണക്കുകളില്‍ മാത്രം ഒതുങ്ങും. എന്നാല്‍, 2014-ല്‍ ഇതായിരുന്നില്ല അവസ്ഥ. കോവളവും, നെയ്യാറ്റിന്‍കരയും, പാറശാലയും നല്‍കിയ ഭൂരിപക്ഷം മാത്രമായിരുന്നു ശശി തരൂരിനെ പാര്‍ലിമെന്‍റ് കാണിച്ചത്.

ഈ കണക്കുകള്‍ പറയുന്നതിലും കാരണമുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്തിന്‍റെ തീരത്തെ തകര്‍ത്തുകളഞ്ഞിരിക്കുകയാണ് കാലവര്‍ഷം. ആഞ്ഞടിച്ച തിരമാലയില്‍ ശഖുംമുഖത്ത് റോഡുകള്‍ തന്നെ അപ്രത്യക്ഷമാവുന്നു. പൂന്തുറ, കോവളം, വിഴിഞ്ഞം, പുല്ലൂവിള, പൂവാര്‍, പൊഴിയൂര്‍ പ്രദേശങ്ങളില്‍ കടല്‍ ജലം ഇരച്ച് കയറുകയാണ്. വിഴിഞ്ഞത്തും പൂന്തുറയിലും മത്സ്യതൊഴിലാളികളുടെ നിരവധി വീടുകളാണ് തകര്‍ന്നടിഞ്ഞത്. രാത്രിയില്‍ തീരത്ത് ജീവിക്കുന്നവര്‍ ഭയത്തോടെയാണ് ഉറങ്ങുന്നതും ഉണരുന്നതും.

ഈ അവസ്ഥയില്‍ സര്‍ക്കാരിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും കൂടെ നിന്ന് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ട ഒരു എം.പി. ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് കളികാണാന്‍ പോയി എന്ന് പറയുമ്പോള്‍ തന്നെ ജനം ശരിക്കും മൂക്കത്ത് വിരൽ വയ്ക്കുയാണ്. ശശി തരൂരിന് കോവളം നല്‍കിയ ഭൂരിപക്ഷം 31171, അതായത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം. തൊട്ടടുത്ത് നെയ്യാറ്റിന്‍കര നല്‍കിയത് 28909, പൊഴിയൂരും പൂവാറും വിഴിഞ്ഞത്തിന്‍റെ നല്ലൊരുഭാഗവും നെയ്യാറ്റിന്‍കരയിലാണ്. വിജയത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തിയ ഈ രണ്ട് മണ്ഡലങ്ങളിലെയും വലിയൊരു ജനത ദുരിതം പേറി നില്‍ക്കുമ്പോള്‍, ശശി തരൂര്‍ എത്ര കൊലകൊമ്പനെന്ന് വ്യാഖ്യാനിച്ചാലും ഉളുപ്പില്ലാതെ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് കളി കാണാന്‍ പോയതിനെ വിമര്‍ശിക്ക തന്നെ വേണം.

ഇവിടെ മത്സ്യ തൊഴിലാളിക്ക് വേണ്ടി കത്തോലിക്കാസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും എം.പി. എന്നുളള നിലയില്‍ ശശി തരൂര്‍ ചെയ്യുന്നില്ലെന്നതാണ് വാസ്തവം. പുലിമുട്ട് നിര്‍മ്മാണത്തിലെ പാളിച്ചകള്‍ പലയിടങ്ങളിലും ഉണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം, ജില്ലാ ഭരണകൂടത്തിനൊപ്പം കൈകോര്‍ക്കാനുളള ശ്രമങ്ങളൊന്നും എം.പി.യുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും തീര്‍ദേശവാസികള്‍ പരാതിപ്പെടുന്നു.

കഴിഞ്ഞ തവണ തീരത്തിന്‍റെ മാത്രം കനിവില്‍ പാര്‍ലമെന്‍റില്‍ കടന്നു കൂടിയ ശശി തരൂരിന് ഇന്നലെ കിട്ടിയ ഒരു ലക്ഷത്തിന്‍റെ അഹങ്കാരം തലക്ക് പിടിച്ചിട്ടുണ്ടെങ്കില്‍, തലക്ക് തട്ടുകൊടുത്ത് മൂലക്കിരുത്താന്‍ ഇതേ ജനതക്ക് കഴിയുമെന്ന അറിവും എം.പി.യ്ക്ക് ഉണ്ടാകുന്നത് നല്ലതാണ്.

അതേ സമയം ആരും ക്രിക്കറ്റ് കളി കാണരുതെന്ന് പറയുന്നില്ല. എന്നാല്‍, സന്ദര്‍ഭങ്ങള്‍ നോക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നെയ്യാറ്റിന്‍കര ചന്തയിലെ ഫെയ്സ്ബുക്ക് പോസ്റ്റിനുണ്ടായ വിമര്‍ശനത്തിന്, പുതിയതുറയില്‍ ചൂരമീന്‍ ചുമന്ന് കൊണ്ട് നില്‍ക്കേണ്ടി വന്ന അവസ്ഥയുണ്ടാകും പ്രിയ എം.പി.യ്ക്ക്. ഇനി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടുളള വോട്ട് തെണ്ടല്‍ ഡെക്കറേഷനാണ് പരിപാടിയെങ്കില്‍ ശശി തരൂരിന് പകരം മറ്റൊരു ചോയ്സ് തീരത്തെ പലരും തെരെഞ്ഞ് തുടങ്ങും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker