Kerala

ആലപ്പുഴ മൈനോറിറ്റി ഡെവലപ്പ്മെന്റ് ഫോറം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നിവേദനം നൽകി

വേണ്ട നടപടികൾ സ്വീകരിക്കാമെന്നും, വഴിച്ചേരിയിലെ ചേരിപ്രദേശം കമ്മീഷൻ നേരിട്ട് സന്ദർശിക്കാമെന്ന് ഉറപ്പ് നൽകി

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ മൈനോറിറ്റി ഡെവലപ്പ്മെന്റ് ഫോറം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നിവേദനം നൽകി. കഴിഞ്ഞ ശനിയാഴ്ച്ച ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചു നടന്ന കമ്മീഷന്റെ സിറ്റിംഗിൽ മൈനോറിറ്റി ഡെവലപ്പ്മെന്റ് ഫോറം ജനറൽ സെക്രട്ടറി, ബാബു അത്തിപൊഴിയിൽ, ട്രഷർ ഉമ്മച്ചൻ ചക്കുപുരക്കൽ എന്നിവർ പങ്കെടുത്തു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നൽകിയ നിവേദനത്തിൽ പ്രധാന കാര്യങ്ങൾ:

1. SC/ST, OEC വിഭാഗങ്ങൾക്ക് നൽകുന്നത് പോലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങിയവ വിദ്യാരംഭ സമയത്ത്‌ തന്നെ നൽകുവാൻ ഉത്തരവുഉണ്ടാവുക.

2. കേന്ദ്ര, സംസ്ഥാന മത്സ്യ വകുപ്പിന്റെയും, ഫിഷറീസ് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെയും പ്രയോജനം ന്യൂനപക്ഷ സമൂഹങ്ങൾക്ക് കൂടി ലഭിക്കുന്നതിനായി ആലപ്പുഴ അർത്തുങ്കൽ കേന്ദ്രീകരിച്ച് CMFRI യുടെ എക്സ്റ്റഷൻ സെന്റർ തുടങ്ങുക.

3. കടൽ ഭിത്തികൾ ഇല്ലാത്ത സ്ഥലങ്ങളിൾ മൺസൂൺ ആരംഭത്തിനു മുൻപ് തന്നെ കടൽ ഭിത്തികൾ നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കുക, തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട് കടൽ തീരത്ത് എവിടെയും വീട് വയ്ക്കാൻ അനുമതി പത്രം ലഭ്യമാക്കുക.

4. ജില്ലയിലെ പണിപൂർത്തിയാകാതെ മുടങ്ങികിടക്കുന്ന ഫിഷിങ് ഹാർബർകൾ, തീരദേശ റോഡുകൾ, അന്ധകാരനഴി പാലം, തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുക.

5. അടിസ്ഥാന സൗകര്യങ്ങളൾ പോലു ഇല്ലാത്തതും, രൂക്ഷമായ കൂടിവെള്ള ക്ഷാമം നേരിടുന്നതുമായ ഉൾനാടൻ ജലാശയ മത്സ്യബന്ധന തൊഴിലാളികൾ തിങ്ങിപാർക്കുന്ന വഴിച്ചേരി ചേരിപ്രദേശത്ത് അടിസ്ഥാന ജീവിത നിലവാരം ഉറപ്പാക്കുക.

6. കരിമണൽ സർക്കാരിന്റെ ഉടമസ്ഥതയിൽ സംസ്കരിച്ച്, ഫണ്ട് തീരദേശത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിനുമായി വിനിയോഗിക്കണം. സുനാമി, ഓഖി, പ്രളയം, കടലാക്രമണം മൂലവും വീടും സ്ഥലവും നഷ്ട്ടപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ പുന:രധിവസിപ്പിക്കുവാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക.

തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കമ്മീഷന് നൽകി. തങ്ങളുടെ ആവശ്യങ്ങൾക്ക് അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും, വഴിച്ചേരിയിലെ ചേരിപ്രദേശം കമ്മീഷൻ നേരിട്ട് സന്ദർശിക്കാമെന്നും, സന്ദർശന തീയതി പിന്നീട് അറിയിക്കാമെന്നും കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ ഉറപ്പ് നൽകിയാതായി ഫോറം ജനറൽ സെക്രട്ടറി ബാബു അത്തിപൊഴിയിൽ കാത്തലിക് വോക്‌സിനോട് പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker