Kerala

ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാൻ മുഖ്യമന്ത്രി തയ്യാറാകണം; സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ

ന്യൂനപക്ഷത്തിന്റെ പേരിൽ ക്ഷേമം മുഴുവൻ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപമൊന്നാകെ ക്രിസ്ത്യാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല...

സ്വന്തം ലേഖകൻ

കൊച്ചി: ന്യൂനപക്ഷത്തിന്റെ മറവിൽ ഒരു മതവിഭാഗത്തിനുവേണ്ടി മാത്രമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി.സി.സെബാസ്റ്റ്യൻ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സച്ചാർ റിപ്പോർട്ടിന്റെയും പാലൊളി കമ്മിറ്റിയുടെയും പശ്ചാത്തലത്തിൽ ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിന് മാത്രമായി ആവിഷ്കരിക്കുന്ന പദ്ധതികൾ ന്യൂനപക്ഷ പദ്ധതികൾ എന്ന ലേബലിൽ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ശരിയായ നടപടിയല്ല. ഇത് ക്രൈസ്തവർ ഉൾപ്പെടെ ഇതര ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നതും, പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യമായി അർഹതയുണ്ടെന്നിരിക്കെ ക്രൈസ്തവരുൾപ്പെടെ ഇതര വിഭാഗങ്ങളോട് കാണിക്കുന്ന നീതിനിഷേധം ധികാരപരവും നീതികരണമില്ലാത്തതുമാണ്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ നേരിട്ടുനൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണവും, ആനുപാതിക പങ്കുവയ്ക്കലുകളിലെ അട്ടിമറികളും അന്വേഷണവിധേയമാക്കേണ്ടതാണ്. ന്യൂനപക്ഷത്തിന്റെ പേരിൽ ക്ഷേമം മുഴുവൻ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപമൊന്നാകെ ക്രിസ്ത്യാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല.

സർക്കാർ ജോലികളിൽ 12 ശതമാനം സംവരണവും, ക്ഷേമപദ്ധതികളിലൂടെ വാൻ ആനുകൂല്യവും നൽകി ഒരു സമുദായത്തെ നിരന്തരം പീണിപ്പിച്ചിട്ട് മതനിരപേക്ഷത പ്രസംഗിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും നിലപാട് ഏറെ വിചിത്രമാണ്. ഇതേ നയം തന്നെയാണ് കോൺഗ്രസ് സർക്കാരും മുൻകാലങ്ങളിൽ തുടർന്നത്.

ന്യൂനപക്ഷമെന്ന പേരിൽ ക്രൈസ്തവർക്ക് അർഹതപ്പെട്ടത് ലഭിക്കേണ്ടത് ഔദാര്യമല്ല, അവകാശമാണ്. പക്ഷേ ഈ നില തുടർന്നാൽ നിയമഭേദഗതിയിലൂടെയും, ഉത്തരവുകളിലൂടെയും ഈ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ക്രൈസ്തവസമൂഹം തിരിച്ചറിയണമെന്ന് വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker