Articles

മാധ്യമ വിചാരണക്കാരോടും സി.ലൂസിയോടും തിരുഹൃദയ സഭയിലെ സന്യാസിനികൾക്ക് പറയാനുള്ളത്

'സഭാ വിശ്വാസികളെ തകർക്കാൻ ഹിഡൻ അജണ്ട' തയ്യാറാക്കുന്ന സഭാ വിരോധികളുടെ നോട്ടത്തിൽ കാരക്കാമലയിലെ 'ധീരവനിത' മാത്രമെ സമർപ്പിതയായിട്ടുള്ളൂ...

SH Sisters, Manandavadi

പ്രളയത്തിന്റെ ദുരന്തമുഖത്ത് പകച്ചുപോയവരുടെ ഹൃദയ നൊമ്പരങ്ങൾക്ക് പുല്ലുവില കല്പിച്ച് സന്യാസത്തെ സംരക്ഷിക്കാൻ കച്ചകെട്ടിയിരിക്കുന്ന മാധ്യമ വിചാരകരേയും, കാണാമറയത്തിരുന്ന് ഉപദേശ നിർദ്ദേശങ്ങൾ തരുന്ന ‘സമർപ്പിത സ്നേഹികളെയും ‘കാണുമ്പോൾ ദൈവത്തിനു പോലും അത്ഭുതം തോന്നുന്നുണ്ടാകും!!! ഞങ്ങൾ പാവപ്പെട്ട കന്യാസ്ത്രീകൾക്ക് പുതിയ നിയമ സംഹിത, ജീവിതക്രമം, വേഷം …!!! എന്താല്ലേ? നിങ്ങളും, നിങ്ങളുടെ ചാനലുകളും പിറക്കുന്നതിനുമുമ്പേ വിശുദ്ധരായ സന്യാസസ്ഥാപകരുടെ ആത്മീയ അന്വേഷണത്തിന്റെ ഫലമായി രൂപം കൊണ്ട ക്രൈസ്തവ സന്യാസജീവിതം സുവിശേഷ ജീവിത ശൈലിയ്ക്കനുസൃതം, ക്രിസ്തുവിനു വേണ്ടി ജീവിക്കുവാൻ സ്വതന്ത്ര മനസ്സോടും വ്യക്തമായ അറിവോടും കൂടെ ഓരോരുത്തരും സ്വയം തെരഞ്ഞെടുക്കുന്നതാണ്.ഇതു മനസ്സിലാക്കാതെ “ട്രാക്കു തെറ്റി വന്ന” ഏതാനും പേരുടെ ജല്പനംകേട്ട് എല്ലാം പൊളിച്ചെഴുതാൻ വാദിക്കുന്ന അരുൺ, വിനു എന്നിവരെപ്പോലെയുള്ളവരുടെ ബാലിശമോർത്ത് ലജ്ജ തോന്നുന്നു. നിങ്ങളുടെ അറിവില്ലായ്മയാകാം ഒരു കാരണം. ഒരു കാര്യം ചെയ്യുക. ഞങ്ങളുടെ മേജർ സുപ്പീരിയേഴ്സിന് ഒരപേക്ഷ കൊടുത്താൽ ഒരു പക്ഷേ സന്യാസ നിയമാവലിയുടെ കോപ്പി കിട്ടിയേക്കും. വലിയ ജ്ഞാനസ്ഥരല്ലേ? അതൊന്ന് പഠിക്കുക! അല്പം വിവരവും വയ്ക്കും, സമർപ്പിത ജീവിതത്തെക്കുറിച്ച് അല്പമൊരു ധാരണയും കിട്ടും. ഞങ്ങളുടെ സമൂഹജീവിതക്രമം, നിയമങ്ങൾ, ഫോർമേഷൻ, പ്രാർത്ഥനാ ജീവിതം, വ്രത ബദ്ധ ജീവിതം, ഭരണ സംവിധാനം… ഇതെല്ലാം അതിൽ വിവരിക്കുന്നുണ്ട്. ചുമ്മാ അങ്ങാടിപ്പിള്ളേർ പറയുന്നതു കേട്ട് വിഢിത്തം വിളിച്ചു പറഞ്ഞാൽ വിവരമുള്ളവർ പരിഹസിക്കില്ലേ?

പിന്നെ, ഒരു സ്ഥാപനത്തിന്റെ നിയമങ്ങൾ പോലും ആർക്കും തോന്നിയപോലെ തിരുത്താനും വ്യാഖ്യാനിക്കാനും കഴിയില്ലായെന്ന് വിവരമുള്ള എല്ലാവർക്കുമറിയാം. ഇന്ത്യയിൽ മാത്രം “ഒരുലക്ഷത്തി ഇരുപതിനായിരം” സമർപ്പിതർ ഇന്നുണ്ട്. ‘സഭാ വിശ്വാസികളെ തകർക്കാൻ ഹിഡൻ അജണ്ട’ തയ്യാറാക്കുന്ന സഭാ വിരോധികളുടെ നോട്ടത്തിൽ കാരക്കാമലയിലെ ‘ധീരവനിത’ മാത്രമെ സമർപ്പിതയായിട്ടുള്ളൂ. അവരാകട്ടെ അടുത്ത കാലത്ത് സഭയെ മൊത്തം അടിച്ചു തെളിച്ചു നന്നാക്കാൻ ഇറങ്ങിയതുകൊണ്ട് തെമ്മാടിക്കുഴിയിലെങ്ങാനും പെട്ടുപോകുമോ എന്നു പേടിച്ച് മെഡിക്കൽ students ന് body ദാനം ചെയ്യാൻ തീരുമാനിച്ചുവെന്ന് കേട്ടു, അതേതായാലും നന്നായി. സഭാഗാത്രത്തെ പെരുവഴിയിൽ, വെട്ടിമുറിക്കാൻ വിട്ടു കൊടുത്തവർക്ക് പറ്റിയ ഇടം സർജറി class മുറിയുടെ പെരുവഴി തന്നെയാണ് !!! മുമ്പേ പറന്നു പോയവരുടെ ആത്മാക്കൾക്കെങ്കിലും മന:സമാധാനം കിട്ടും!!!

വി.ബൈബിളിൽ പറഞ്ഞിരിക്കുന്നതു പോലെ ‘ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്‌ധ ലക്‌ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ’ വി.മത്തായി 24:15.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker