Kerala

ഐക്യദാർഢ്യ കേരളത്തിന്റെ കരിഞ്ഞ ചിറകുകളും, കഥകൾ പറയുന്ന ക്യാമറ കണ്ണുകളും

'Wings kerala' എന്ന സ്പോൺസേഡ് പ്രോഗ്രാമിന് കേവലം 50 പേരെ പോലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല...

ജോസ് മാർട്ടിൻ

മാനന്തവാടി: മാനന്തവാടിയിലെ ഗാന്ധിപാർക്കിൽ മുൻ കന്യാസ്ത്രീ ലൂസിക്ക് പിന്തുണ നൽകാൻ ആയിരങ്ങൾ പങ്കടുക്കുമെന്നും, അത് കേരള നവോത്ഥാന ചരിത്രത്തിൽ ഇടംപിടിക്കുമെന്നും ‘Wings kerala’ കൊട്ടിഘോഷിച്ച ഐക്യദാർഢ്യ സദസ്സ് “കരിഞ്ഞ ചിറകുകളായി” ചരിത്രത്തിൽ ഇടംപിടിച്ചു. ‘Wings kerala’ എന്ന സ്പോൺസേഡ് പ്രോഗ്രാമിന് കേവലം 50 പേരെ പോലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

ഈ ഐക്യദാർഢ്യ പരാജയം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്; ‘കത്തോലിക്കാ വിശ്വാസ സമൂഹവും, കേരളത്തിലെ പൊതുസമൂഹവും യഥാർത്ഥ്യം എന്താണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു’. ഒരു പക്ഷെ ലോകത്തു തന്നെ ആദ്യമായിരിക്കും താൻ ആയിരുന്ന കോൺഗ്രിയേഷൻ അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കിയ ഒരു മുൻ കന്യാസ്ത്രീയെ പിന്തുണക്കാൻ വേണ്ടി ഒരു സംഘടന രംഗത്ത് വരുന്നത്.

ഈ മുന്നോട്ട് വരവ്, ഇവരുടെ ഉദ്ദേശലക്ഷ്യം വ്യക്തമാക്കിയിരുന്നു; കേരള കത്തോലിക്കാ സഭയെ /സന്യാസിനീ സമൂഹത്തെ അപമാനിക്കുക. അതിന്റെയൊക്കെ മുന്നൊരുക്കങ്ങളുടെ ഭാഗം തന്നെയായിരുന്നു സെബാസ്റ്റ്യൻ വർക്കി തുടങ്ങിയ വ്യക്തികളുടെ മുഖപുസ്തക പോസ്റ്റുകളും.

മുഖപുസ്തക പോസ്റ്റുകളിലേക്ക് നോക്കിയാൽ വ്യക്തമാകും യഥാർത്ഥ സ്പോൺസർമാർ ആരെന്ന്. കൂടാതെ, ഇതിന്റെ പിന്നിൽ കളിക്കുന്ന ചാനലുകാർക്ക് അവരുടെ റേറ്റിങ് കൂട്ടുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂവെന്നും. ഈ പരാജയപ്പെട്ട ഐക്യദാർഢ്യത്തിൽ നിന്നെങ്കിലും പ്രമുഖർ പാഠം പഠിക്കുമോ ആവോ?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker