Kerala

ഒരു യുക്തിവാദിയുടെ ഫേസ്ബുക്ക് പോസ്റ്റും പൊക്കിപ്പിടിച്ച് മലയാള മനോരമയും

മതവിദ്വേഷം വളർത്തുന്ന പോസ്റ്റുകൾക്ക് എതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്...

സ്വന്തം ലേഖകൻ

തിരുവനതപുരം: തിരുവന്തപുരത്തെ ഷാജി തകിടിയിൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റും പൊക്കിപ്പിടിച്ച് മലയാള മനോരമ. ക്രിസ്ത്യാനികളെയും ക്രിസ്തുമതത്തെയും ഏതു വിധേനയും താറടിച്ചുകാണിക്കണം എന്ന ഒറ്റ ലക്ഷ്യമാണ് തങ്ങൾക്കെന്ന് മാധ്യമങ്ങൾ വീണ്ടും തെളിയിക്കുകയാണ്.

യുക്തിവാദിയും ഭൗതീക വാദിയുമായ ഷാജി തകിടിയിലിന്റെ കണ്ടെത്തലുകൾ കേട്ടാൽ ഇദ്ദേഹം കൂടത്തായിയിലെ കഥാപാത്രത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നോ എന്ന് സംശയിച്ചുപോകും. മഹാന്റെ കണ്ടത്തലുകൾ ഇങ്ങനെ: 1) മുടങ്ങാതെ കുമ്പസാരം നടത്തിയിരുന്നു, 2) കുട്ടികളെ പാപം ചെയ്യാതെ സന്മാർഗ്ഗത്തിൽ വഴി നടത്തുവാനായി കഴിഞ്ഞ 20 വർഷമായി വേദപാഠം പഠിപ്പിക്കുന്നുണ്ട്, 3) ഒരു ധ്യാനം പോലും മുടങ്ങാതെ കൂടുമായിരുന്നു. പ്രത്യേകിച്ച്, വട്ടായിൽ, വളവനാൽ, തപസ് ധ്യാനങ്ങൾ!, 4) പള്ളിയിലെ എല്ലാ ഭക്തസംഘടനകളിലും സംഘാടകയായിരുന്നു.

കൂടാതെ ഷാജി തകിടിയിൽ കണ്ടെത്തിയ പരമപ്രധാനമായ കാര്യം ഇങ്ങനെയാണ്: 17 വർഷമായി ഒരു വ്യക്തിക്ക് അൽപം പോലും മനസാക്ഷിക്കുത്ത് ഉണ്ടാക്കുവാൻ കുമ്പസാരം, കുർബാന, ധ്യാനം എന്നിത്യാദി ഭക്ത്യാഭ്യാസങ്ങൾക്ക് സാധിച്ചില്ല എങ്കിൽ ഇവയ്ക്ക് എന്തു പ്രസക്തിയാണ് ഉള്ളത്? ഇത് സ്ഥാപിക്കുക തന്നെയാണ് ഈ യുക്തിവാദിയുടെ ലക്‌ഷ്യം. അതിനാണ് ഇല്ലാക്കഥകൾ മെനഞ്ഞുണ്ടാക്കിയതും.

എന്നാൽ ഈ ഷാജി എന്ന വ്യക്തി എഴുതിയ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് കൂടത്തായിയിലെ ഇടവക വികാരി തന്നെ ഇതിനകം പറഞ്ഞുകഴിഞ്ഞു. ഈ ഫേസ്‌ബുക്ക് പോസ്റ്റ് ചീപ്പ് പോപ്പുലാരിറ്റിയും, ക്രൈസ്തവ വിരോധവും കൊണ്ട് മാത്രം പ്രചരിപ്പിച്ചതാണെന്നും സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഇത്തരത്തിൽ മതവിദ്വേഷം വളർത്തുന്ന പോസ്റ്റുകൾക്ക് എതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. അല്ലെങ്കിൽ, കത്തോലിക്കാ സഭ തന്നെ നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടതാണ്.

മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനായി പ്രാർത്ഥനയേയും ഭക്തിയെയും ആ സ്ത്രീ മറയാക്കിയിരുന്നിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഇടവകയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ അവർ ഉണ്ടായിരുന്നുവെന്ന വാദം ദുരുദ്ദേശ്യപരമാണ്.

ഷാജി തകിടിയിലിന്റെ ഫേസ്‌ബുക്ക് കുറിപ്പിന് സോഷ്യൽമീഡിയയിൽ വലിയ പ്രചാരം ലഭിച്ചിരുന്നു. മനോരമയുൾപ്പെടെയുള്ള മാധ്യമങ്ങൾ അത് വാർത്തയാക്കി പ്രചരിപ്പിക്കുകയും പ്രാർത്ഥിക്കുന്ന മനുഷ്യരെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തിൽ അവ പ്രചരിപ്പിക്കുകയും ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker