Kerala

ആലപ്പുഴയുടെ ജനകീയ ഇടയന്‍ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പൗരോഹത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍

2001 ഡിസംബര്‍ 9-ന് ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ മെത്രാന്‍നായി ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ചുമതലയേറ്റു

ജോസ് മാർട്ടിൻ

ആലപ്പുഴ: പൗരോഹത്യത്തിന്റെ അമ്പതുവര്‍ഷം പൂര്‍ത്തിയാകുന്ന ആലപ്പുഴയുടെ ജനകീയ ഇടയന്‍ ഡോ.സ്റ്റീഫന്‍ അത്തിപൊഴിയില്‍ പിതാവിന് ആലപ്പുഴ രൂപതയുടെ സ്നേഹാദരം. ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ സ്റ്റീഫന്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാ ബലിയില്‍ മുൻ കൊല്ലം രൂപതാ അധ്യക്ഷൻ ഡോ.സ്റ്റാൻലി റോമൻ, കോട്ടപ്പുറം രൂപതാ അധ്യക്ഷൻ ജോസഫ് കാരിക്കശേരി, ആലപ്പുഴ രൂപതാ സഹായ മെത്രാൻ ജെയിംസ് ആനാപറമ്പിൽ, രൂപതാ വികാരി ജനറൽ പയസ് ആറാട്ടുകുളം തുടങ്ങിയവർ സഹകാർമ്മികരായി.

എത്രയോ ഉന്നത വിദ്യാഭ്യാസമ്പന്നർ, കഴിവുള്ളവർ, പ്രശസ്ഥ കുടുംബ പാരമ്പര്യങ്ങൾ ഒക്കെ മാറ്റിവച്ച് എന്ത്‌ കൊണ്ട് വൈദീക ജീവിതം തിരഞ്ഞെടുക്കുന്നു എന്ന് ചോദിച്ചാൽ നമുക്കാർക്കും ഉത്തരമില്ല. ഇതിനുത്തരം യേശു തന്നെ പറയുന്നുണ്ട് മാർക്കോസിന്റെ സുവിശേഷത്തിൽ ‘എനിക്ക് ഇഷ്ട മുള്ളവരെ ഞാൻ തിരഞ്ഞെടുക്കും’. കൂദാശകൾ പരികർമ്മം ചെയ്യാൻ, സുവിശേഷം പ്രഘോഷിക്കാൻ, ജീവിതവിശുദ്ധിയിലൂടെ മാതൃകയാകാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ വൈദീകനും. ചില വൈദീകർക്ക് വീഴ്ച്ചപറ്റിയാൽ വൈദീകരെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന രീതിയാണ് ഇന്ന് കണ്ടുവരുന്നത്. അവർ കടന്ന്പോകുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ച്, ഒറ്റപ്പെടലിനെ കുറിച്ച് ആരും ചിന്തിക്കാറില്ല, വചന സന്ദേശത്തിൽ സ്റ്റാൻലി റോമൻ പിതാവ് ഓർമ്മപ്പെടുത്തി

തുടര്‍ന്ന്, രൂപതാ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ പാരിഷ് ഹാളില്‍ വച്ചു നടന്ന പൊതു സമ്മേളനത്തില്‍ ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ്‌ ആറാട്ടുകുളം സ്വാഗതം ആശംസിച്ചു, പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി I.A.S. മുഖ്യാഅഥിതിആയിരുന്നു. ആലപ്പുഴ നഗര പിതാവ് തോമസ് ജോസഫ്, വിസിറ്റേഷൻ സന്ന്യാസിനീ സമൂഹം സുപ്പീരിയർ ജനറാൾ മദർ.ട്രീസാ ചാൾസ്, തുടങ്ങിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

താൻ പിതാവിൽ നിന്ന് പഠിച്ച ഒരു കാര്യമേ ഉള്ളു “ഉൽത്സാഹി ആയിരിക്കുക, പക്ഷെ ആർത്തി പാടില്ല”, പിതാവിനോട്‌ തനിക്ക് അസൂയ തോന്നുന്നതും ഇക്കാര്യത്തിൽ തന്നെയാണ് “ഉൽത്സാഹി ആയിരിക്കുക ആർത്തി പാടില്ല”, ആലപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

സ്റ്റീഫൻ പിതാവ് തന്റെ കൃതഞതാ പ്രസംഗത്തിൽ താൻ ആദ്യമായി പള്ളിവികാരിയായി ചുമതലഏറ്റ അഞ്ചാം ദിവസം ആ ദേവാലയം ഇടിഞ്ഞു വീണതും, സമുദായത്തിന്റെ ആവശ്യങ്ങൾ നേടിഎടുക്കാൻ സമരം നയിച്ചതുമായ സംഭവങ്ങൾ പങ്കുവെച്ചു. തുടർന്ന്, ജാക്സൺ ആറാട്ടുകളം നന്ദി പ്രകാശിപ്പിച്ചു.

രൂപതയുടെ പ്രഥമ മെത്രാന്‍ ഡോ.മൈക്കില്‍ ആറാട്ടുകുളം പിതാവില്‍ നിന്നും 1969 ഒക്ടോബര്‍ 5-ന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ വച്ച് പൗരോഹത്യം സ്വീകരിച്ചു. 2000 നവംബര്‍ 16-ന് രൂപതയുടെ പിന്തുടര്‍ച്ചാ അവകാശമുള്ള സഹായ മെത്രാനായി ചുമതലയേറ്റു, തുടർന്ന്, ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞ ഡോ.പീറ്റര്‍ ചേനപ്പറമ്പില്‍ പിതാവില്‍ നിന്നു 2001 ഡിസംബര്‍ 9-ന് ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ മെത്രാന്‍നായി അഭിവന്ദ്യ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ചുമതലയേറ്റു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker