Kerala

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സൗത്ത് സോണൽ സംഗമം നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു

ചായക്കടകളെക്കാൾ ചാരായ ഷോപ്പുകൾ കുട്ടികളെ ഉൾപ്പെടെ മാടിവിളിക്കുന്ന ആകർഷണ കേന്ദ്രങ്ങളായി മാറുന്നു...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബുധനാഴച്ച ഉച്ചയ്ക്ക് 2 മണിക്ക് KCBC മദ്യവിരുദ്ധ സമിതി സൗത്ത് സോണൽ സംഗമം നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് സംഘടിപ്പിച്ചു. KCBC മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ പരിപാടി ഉത്ഘാടനം ചെയ്തു.

“മദ്യവിരുദ്ധ സഭയും സമൂഹവും” എന്ന ആശയം പ്രബലപ്പെടുത്താനും വർദ്ധിച്ച് വരുന്ന മദ്യശാലകൾ സമൂഹത്തിന് വരുന്ന ദൂരവ്യാപകമായ ദുരന്തഫലങ്ങൾ സമൂഹത്തെയും കുടുംബങ്ങളെയും അപകടകരമായി സ്വാധീനിക്കുന്നതും സമൂഹത്തെ കാർന്നുതിന്നുന്ന അർബുദമാണെന്നും, ഈ ദുരന്തത്തിൽ നിന്നും കേരള ജനത രക്ഷിക്കണമെന്നും, അതിന് സുമനസ്സുകളായ എല്ലാവരും മുന്നോട്ട് വരണമെന്നും ഫാ.ജോൺ അരീക്കൽ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

രൂപത ശുശ്രൂക്ഷ കോ-ഓർഡിനേറ്റർ മോൺ.വി.പി ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സംഗമത്തിൽ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സൗത്ത് സോണൽ പ്രസിഡൻറ് ഡോ.എഫ്.എം. ലാസർ തന്റെ പ്രസംഗത്തിൽ മദ്യഷാപ്പുകളുടെ അതിപ്രസരവും, ചായക്കടകളെക്കാൾ ചാരായ ഷോപ്പുകൾ കുട്ടികളെ ഉൾപ്പെടെ മാടിവിളിക്കുന്ന ആകർഷണ കേന്ദ്രങ്ങളായി മാറുന്നുവെന്നും അതിനാൽത്തന്നെ ഇതിനെ നിയത്രിക്കുന്നതിന് തക്കതായ പ്രവർത്തനം കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയിലൂടെ ഉണ്ടാകണമെന്നും ഓർമ്മിപ്പിച്ചു.

സംഗമത്തിൽ നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ, ശ്രീ.വൈ.രാജു, ശ്രീ മലയക്കൽ പൊന്നു മുത്തൻ, ഫാ.ടി.ജെ.ആൻറണി, ശ്രീ.വിൻസന്റ് തോപ്പിൽ, ഫാ.ആഷ്ലിൽ, ശ്രീ സ്റ്റാൻലി പേയാട്, ശ്രീ.മുരളിദാസ്, ശ്രീ.ദേവദാസ് എന്നിവർ പ്രസംഗിച്ചു. സംഗമത്തിൽ രൂപതാ പ്രസിഡൻറ് ഫാ. ഡെന്നിസ്മണ്ണൂർ സ്വാഗതവും, ശ്രീമതി അൽഫോൻസ ആൻറിൽസ് നന്ദിയും പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker