Kerala

ശാരീരികമായ കുറവുകൾ ആ വ്യക്തിയിൽ ഉറങ്ങിക്കിടക്കുന്ന വലിയ കഴിവുകളുടെ സൂചനയാണ്; ബിഷപ്പ് പോൾ ആൻറണി മുല്ലശ്ശേരി

ശാരീരികമായ കുറവുകൾ ആ വ്യക്തിയിൽ ഉറങ്ങിക്കിടക്കുന്ന വലിയ കഴിവുകളുടെ സൂചനയാണ്; ബിഷപ്പ് പോൾ ആൻറണി മുല്ലശ്ശേരി

ഫാ.ഡൈജു തോപ്പിൽ

കൊല്ലം: മനുഷ്യന്റെ ശാരീരികമായ കുറവുകൾ ആ വ്യക്തിയിൽ ഉറങ്ങിക്കിടക്കുന്ന വലിയ കഴിവുകളുടെ സൂചനയാണെന്ന് കൊല്ലം ബിഷപ്പ് ഡോ.പോൾ ആൻറണി മുല്ലശ്ശേരി. കൊല്ലം രൂപതയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ആർച്ച് ബിഷപ്പ് ബെൻസിഗറിന്റെ പേരിൽ ഫാത്തിമമാതാ തീർത്ഥാടന ദേവാലയത്തിൽ കാരിത്താസ് എന്ന സംഘടന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വലിയ അവസരങ്ങളാണ് വിശാലമായ ഈ ലോകത്ത് അത്തരക്കാരെ കാത്തിരിക്കുന്നതെന്നും, അതിനാൽ തന്നെ അവരെ പ്രതീക്ഷയിലേക്ക് നയിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും, അത് നമ്മുടെ ഔദാര്യമല്ല അവരുടെ അവകാശമാണെന്നും ബിഷപ്പ്‌ ഓർമ്മിപ്പിച്ചു.

‘ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാരിത്താസിന്റെ ഉദ്ഘാടന സമ്മേളത്തിൽ രൂപത എപ്പിസ്കോപ്പൽ വികാർ ഡോ.ബൈജു ജൂലിയാൻ അധ്യക്ഷത വഹിച്ചു. രൂപത വികാർ ജനറൽ മോൺ.വിൻസൻറ് മച്ചാഡോ മുഖ്യ പ്രഭാഷണം നടത്തി. ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഷീല ആൻറണി, രാജു എഡ്വേർഡ്, റീത്തദാസ്, ബിനീഷ് ടോം എന്നിവർആശംസകൾ അർപ്പിച്ചു. ആന്റെണി ബോയ്, സ്വാഗതവും റോണ റിബൈറോ നന്ദിയും പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker