Kerala

കുട്ടികൾക്കും, സ്ത്രീകൾക്കും എതിരെ നടക്കുന്ന അക്രമണങ്ങൾക്കെതിരെ ശക്തമായ നിയമ നിർമ്മാണം നടത്തണം: കെ.സി.വൈ.എം. കൊച്ചി രൂപത

കുറ്റവാളികൾക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് അനാസ്ഥ സംഭവിച്ചിട്ടുണ്ട്

സ്വന്തം ലേഖകൻ

കൊച്ചി: കുട്ടികൾക്കും, സ്ത്രീകൾക്കും എതിരെ നടക്കുന്ന അക്രമണങ്ങൾക്കെതിരെ ശക്തമായ നിയമ നിർമ്മാണം നടത്തണമെന്ന് കെ.സി.വൈ.എം. കൊച്ചി രൂപത. വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ.സി.വൈ.എം. കൊച്ചി രൂപത പ്രതിക്ഷേധ ധർണ്ണ നടത്തുകയും ചെയ്തു. കെ. എൽ.സി.എ. കൊച്ചി രൂപത വൈസ് പ്രസിഡന്റ് ഷീല ജെറോം ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. കൊച്ചി രൂപത വൈസ് പ്രസിഡന്റ് മരിയ റോഷിൻ നേതൃത്വം വഹിച്ചു.

കുറ്റവാളികൾക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും, വീഴ്ച വഴുത്തിയവർക്കെതിരെ കർശ്ശനടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് സമഗ്രമായ അന്വേഷണം വേണമെന്നും, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ ശക്തമായ നിയമനിർമ്മാണം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker