Kerala

പൈതലാം യേശുവിന്റെ 35-Ɔο വാര്‍ഷികം ആഘോഷിച്ച് മൂന്ന് വൈദികര്‍

 പാട്ടിന്റെ രചയിതാവും സംഗീത സംവിധായകനും കണ്ട് മുട്ടുന്നത് 2 പതിറ്റാണ്ടിന് ശേഷം

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: പൈതലാം യേശുവേ ഉമ്മവച്ച് ഉമ്മവച്ച്… എന്ന് തുടങ്ങുന്ന ഉറക്കുപാട്ടിന്റെ 35-Ɔο വര്‍ഷം ആഘോഷിച്ച് ഗാനരചയിതാവ് ഫാ.ജോസഫ് പാറാങ്കുഴിയും, സംഗീത സംവിധായകന്‍ ഫാ.ജസ്റ്റിന്‍പനക്കലും, ഇരുവരുടെയും ഉറ്റസുഹൃത്ത് മോണ്‍.റൂഫസ് പയസലീനും. മൂന്നര പതിറ്റാണ്ടിന് മുമ്പ് തരംഗിണി മ്യൂസിക്സിലൂടെ പുറത്ത് വന്ന ഗാനം അന്ന് അലുവ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രൊഫസറായിരുന്ന ഫാ.ജസ്റ്റിന്‍പനക്കല്‍ വൈദിക വിദ്യാര്‍ഥിയായിരുന്ന ബ്രദര്‍ ജോസഫ് പാറാങ്കുഴിയെകൊണ്ടാണ് എഴുതിച്ചത്. സ്നേഹപ്രവാഹമെന്ന പേരില്‍ പുറത്തിറങ്ങിയ കാസറ്റിലെ 12 ഗാനങ്ങളില്‍ 4 ഗാനങ്ങളാണ് ഫാ.ജോസഫ് പാറാങ്കുഴി എഴുതി ഫാ.ജസ്റ്റിന്‍ പനക്കലിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയത്. ഫാ.ജസ്റ്റിന്‍ പനക്കല്‍ ആലുവ സെമിനാരിയിലെ പ്രൊഫസറായി സേവനം ചെയ്യുമ്പോള്‍ സെമിനാരിയുടെ ക്വൊയര്‍ മാസ്റ്ററായിരുന്നു ഇപ്പോള്‍ നെയ്യാറ്റിന്‍കര രൂപതയിലെ നെടുമങ്ങാട് റീജിയന്‍ കോ-ഓഡിനേറ്ററായിരുന്ന മോണ്‍.റൂഫസ് പയസലിന്‍.

സംഗീത സംവിധായകന്‍ ജസ്റ്റിന്‍പനക്കലിന്റെ ശിഷ്യരായ ഫാ.ജോസഫ് പാറാങ്കുഴിയുടെയും, മോണ്‍.റൂഫസ് പയസലിന്റെയും കുടികാഴ്ച തന്നെ ആപൂര്‍വ്വമായ സംഗമായി മാറി. ആര്യനാട് മോണ്‍.റൂഫസ് പയസലിന്റെ കുടുംബ വീട്ടില്‍ സൗഹൃദ സംഭാഷണങ്ങളുമായി കൂടിയ മൂവരുടെയും സൗഹൃദത്തില്‍ ‘പൈതലാം യേശു…’ എന്ന ഗാനം നിറഞ്ഞ് നിന്നു. ചുളളിക്കല്‍ പളളിയിലെ ക്വയര്‍ അംഗമെന്ന നിലയിലാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ ആദ്യം പരിചയപ്പെട്ടതെന്നും, പിന്നെ ആ സൗഹൃദം നിരവധിഗാനങ്ങള്‍ പിറവിയെടുക്കുന്നതിന് കാരണമായെന്നും സൗഹൃദ സംഭാഷണത്തില്‍ ഫാ.ജസ്റ്റിന്‍ പനക്കല്‍ ഓര്‍മ്മിച്ചെടുത്തു. ആദ്യം കണ്ടപ്പോള്‍ യേശുദാസ് ജസ്റ്റിന്‍ പനക്കലച്ചനോട് ചോദിച്ചു; അച്ചാ ഒരുപാട്ട് പാടുമോ…? ചെമ്മീന്‍ സിനിമയിലുള്‍പ്പെടെ പാടി കേരളത്തിലെ അറിയപ്പെടുന്ന ഗായകാനായി വിലസി നില്‍ക്കുന്ന യേശുദാസിന് മുന്നില്‍ പാടാന്‍ അല്‍പ്പം ജാള്യത ഉണ്ടായെങ്കിലും, മടികൂടാതെ അച്ചന്‍ ‘യേശുവിന്നാത്മാവെ എന്നെ ശുദ്ധീകരിക്കണമെ…’ എന്ന ഗാനം അലപിച്ചു. തുടര്‍ന്ന്, ഇതൊന്ന് പാടാമോ എന്ന് ചോദിക്കുകയും ചെയ്തു ഒട്ടും ശങ്കിക്കാതെ ഗാനഗന്ധര്‍വ്വന്‍ ആ ഗാനം അന്ന് ആലപിച്ചു. തുടര്‍ന്ന്, ഗാനമേളകളില്‍ ആദ്യഗാനമായി ഈ ഗാനം അവതരിപ്പിക്കാമെന്നും അച്ചനോട് പറഞ്ഞു.

ഇവിടെ തീരുന്നില്ല യേശുദാസുമായുളള ബന്ധം. 1978-ല്‍ യേശുദാസ് ശബരിമല ദര്‍ശനം നടത്തി വിവാദങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സമയത്താണ് വീണ്ടും അച്ചന്‍ കുവൈറ്റില്‍ വച്ച് യേശുദാസിനെ വീണ്ടും കണ്ടുമുട്ടുന്നത്. അന്നാണ് തരംഗണിയുമായി ചേര്‍ന്ന് ഗാനങ്ങള്‍ തയ്യാറാക്കുന്നതിന് തീരുമാനമെടുക്കുന്നതും.

പൈതലാം യേശുവിന്റെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച വാനംമ്പാടി ചിത്രയുടെയും, യേശുദാസിന്റെയും, പിന്നെ ഗാനരചയിതാവ് ഫാ.ജോസഫ് പാറാങ്കുഴിയുടെയും, സംഗീത സംവിധായകന്‍ ഫാ.ജസ്റ്റിന്‍ പനക്കലിന്റെയും സംഗമമാണ് ഇനി ആഗ്രഹമെന്ന നിലയിലാണ് മൂവരുടെയും സൗഹൃദ സംഭാഷണം അവസാനിച്ചത്.

പൈതാലാം യേശുവിന്റെ 35 വര്‍ഷങ്ങളുടെ ആഘോഷങ്ങളും വൈദീകരുടെ സൗഹൃദ കൂട്ടായ്മയില്‍ നടന്നു. കളമശ്ശേരിയിലെ കര്‍മ്മലീത്തസഭയുടെ സ്റ്റഡിഹൗസായ ജോതിര്‍ഭവനില്‍ വൈദിക വിദ്യാര്‍ഥികള്‍ക്കും സന്യാസിനികള്‍ക്കും ക്ലാസ് എടുക്കുകയാണ് ഫാ.ജസ്റ്റിന്‍പനക്കല്‍. കാരിക്കോണം സെന്റ് ജോസഫ് ദേവാലയത്തിലെ വികാരിയാണ് ഫാ.ജോസഫ് പാറാങ്കുഴി. മാണിക്കപുരം ഇടവക വികാരിയാണ് മോണ്‍.റൂഫസ് പയസലിന്‍.

ഫാ.ജസ്റ്റിന്‍പനക്കലിന്റെയും, ഫാ.ജോസഫ് പാറാങ്കുഴിയുടെയും, മോണ്‍.റൂഫസ്പയസലിന്റെയും സൗഹൃദസംഗമം വരും ദിവസങ്ങളില്‍ യുട്യൂബില്‍ പബ്ലിഷ് ചെയ്യുന്നതാണ് മറക്കാതെ കാണുക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker