Kerala

പള്ളി​​​ക​​​ളി​​​ൽ കു​​​ർ​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​പ്പ​​​വും വീ​​​ഞ്ഞും ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ഭക്ഷ്യ സുരക്ഷാ അ​​​തോ​​​റി​​​റ്റി​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

കു​​​ർ​​​ബാ​​​ന​​​യ്ക്കി​​​ടെ അ​​​പ്പ​​​വും വീ​​​ഞ്ഞും വി​​​ശ്വാ​​​സി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു ഭ​​​ക്ഷ​​​ണ​​​മാ​​​യ​​​ല്ല, വി​​​ശ്വാ​​​സ​​​ത്തി​​​ന്റെ ഭാ​​​ഗ​​​മാ​​​യാ​​​ണെന്ന് ഹൈ​​​ക്കോ​​​ടതി...

​​​സ്വന്തം ലേഖകൻ

കൊ​​​ച്ചി: പള്ളി​​​ക​​​ളി​​​ൽ കു​​​ർ​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​പ്പ​​​വും വീ​​​ഞ്ഞും ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ഭക്ഷ്യ സുരക്ഷാ അ​​​തോ​​​റി​​​റ്റി​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യക്തമാക്കി. വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു കു​​​ർ​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ള്ളി​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന അ​​​പ്പ​​​വും വീഞ്ഞും ഭ​​​ക്ഷ്യ​​സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​രം സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ടതി ത​​​ള്ളികൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്വാ​​​ളി​​​ഫൈ​​​ഡ് പ്രൈ​​​വ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്സ് എന്ന സം​​​ഘ​​​ട​​​ന​​​ നൽകിയ ഹ​​​ർ​​​ജി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ർ, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി.​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്.

കു​​​ർ​​​ബാ​​​ന​​​യ്ക്കി​​​ടെ അ​​​പ്പ​​​വും വീ​​​ഞ്ഞും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വി​​​ശ്വാ​​​സ​​​ത്തി​​​ന്റെ ഭാ​​​ഗ​​​മാ​​​ണെന്നും, ക്രി​​​സ്തു​​​വിന്റെ അ​​​ന്ത്യ​​​അത്താ​​​ഴ വേ​​​ള​​​യി​​​ലെ ഉടമ്പടിയുടെ ഓ​​ർ​​മ​​യ്ക്കാ​​യി​​ട്ടാ​​ണ് ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ അ​​​പ്പ​​​വും വീ​​​ഞ്ഞും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെന്നും, ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ​​ത്ത​​​ന്നെ കു​​​ർ​​​ബാ​​​ന​​​യ്ക്കി​​​ടെ അ​​​പ്പ​​​വും വീ​​​ഞ്ഞും വി​​​ശ്വാ​​​സി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു ഭ​​​ക്ഷ​​​ണ​​​മാ​​​യ​​​ല്ല, വി​​​ശ്വാ​​​സ​​​ത്തി​​​ന്റെ ഭാ​​​ഗ​​​മാ​​​യാ​​​ണെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.

കൂടാതെ, ഇ​​​വ​​​യു​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ പു​​​രോ​​​ഹി​​​ത​​​ർ അ​​​ങ്ങേ​​​യ​​​റ്റം ജാ​​​ഗ്ര​​​ത​​​യും, വൃ​​​ത്തി​​​യും പാ​​​ലി​​​ക്കു​​​ന്നുണ്ടെന്നും, ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​ന​​​ൽ​​​കു​​​ന്ന മ​​​ത​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു വി​​​ശ്വാ​​​സ​​​ങ്ങ​​​ൾ വ​​​ച്ചു​​പു​​​ല​​​ർ​​​ത്താ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെന്നും വ്യക്തമാക്കിയ കോടതി ഇ​​​ത​​​നു​​​സ​​​രി​​​ച്ചു കു​​​ർ​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ശ്വാ​​​സി​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന വി​​​ശ്വാ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ഒ​​​രു അ​​​ഥോ​​​റി​​​റ്റി​​​ക്കും അ​​​ധി​​​കാ​​​ര​​​മി​​​ല്ല എന്ന് പറഞ്ഞ ഹൈ​​​ക്കോ​​​ട​​​തി കോടതി; ഈ ​​​ആ​​​ചാ​​​ര​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളി​​​ൽ എന്തെങ്കിലും മാ​​​റ്റം വ​​​രു​​​ത്തണമെങ്കിൽ അതിനു സഭാ​​​ധി​​​കൃ​​​ത​​​ർ​​ ത​​​ന്നെ തീ​​​രു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടുകയായിരുന്നു.

അതിനാൽതന്നെ, നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ശ്വാ​​​സ​​​ങ്ങ​​​ളി​​​ലും കോ​​​ട​​​തി ഇ​​​ട​​​പെ​​​ടു​​​ന്നി​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​പ്ര​​​കാ​​​രം മ​​​ത​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നും ആ​​​ചാ​​​ര​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കു സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്. ക്രി​​​സ്ത്യ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 19 (1) എ, 21 ​​​എ​​​ന്നി​​​വ പ്ര​​​കാ​​​രം വി​​​ശ്വാസ​​​ത്തി​​​നും മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ​​​ക്കും സ്വാ​​​തന്ത്ര്യ​​​മു​​​ണ്ട് ഹൈക്കോടതി വ്യക്തമാക്കി.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ​​​നി​​​ന്നു ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ​​​ണം ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​രം സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു​​വ​​​രു​​​ത്താ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം. കുർബാന നൽകുന്നത് അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. എന്നാൽ, ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​പ്പ​​​വും വീ​​​ഞ്ഞും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ ആ​​​ർ​​​ക്കെ​​​ങ്കി​​​ലും പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി ഉ​​​ണ്ടാ​​​യെ​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന് ആ​​​രോ​​​പ​​​ണ​​​വുമില്ലായിരുന്നു. ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നും ഇ​​​ട​​​പ​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ഹൈ​​​ക്കോ​​​ട​​​തി ഹ​​ർ​​ജി ത​​​ള്ളി​​യ​​ത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker