Articles

കാപ്പിപ്പൊടിയച്ചനെ കാവിപ്പൊടിയച്ചനാക്കുന്ന ടിപ്പുരഹസ്യം

Date തെറ്റാണെങ്കിലും Data ഒക്കെ ഉള്ളതുതന്നെയാ...

ജിൻസ് നല്ലേപ്പറമ്പൻ

കാപ്പിപ്പൊടിയച്ചൻ കാവിപ്പൊടിയച്ചനായെന്നും, സീറൊമലബാർസഭ കാവിവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നുമൊക്കെ വ്യസനംകൊള്ളുന്ന ഒരു ‘പാക്കിസ്താൻ പച്ചയുടെ’ കുറിപ്പു കണ്ടു. അതുതന്നെയാണ് ഈ എഴുത്തിന് ആധാരവും. കപ്പിപ്പൊടിയച്ചൻ എന്ന് അറിയപ്പെടുന്ന ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ നടത്തിയ ഒരു പ്രസംഗത്തിന്റെ ഒരു ഭാഗം സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതിൽ കലിപ്പ് പൂണ്ട ‘പച്ച’ അച്ചനെ പൈങ്കിളി പ്രഭാഷകൻ എന്നൊക്കെ വിളിച്ചു രോഷം കൊള്ളുന്നുണ്ട്. കാപ്പിപ്പൊടിയച്ചൻ പറഞ്ഞ കാര്യങ്ങളിലെ ഏതാനും തെറ്റുകൾ ഉയർത്തിക്കാട്ടി അച്ചൻ നടത്തിയ പ്രസംഗം മുഴുവൻ മണ്ടത്തരമാണെന്ന് പാടിനടക്കാൻ പച്ചപ്പട്ടാളം സോഷ്യൽമീഡിയയിൽ പാണന്മാരെ നിരത്തിക്കഴിഞ്ഞു. Date തെറ്റാണെങ്കിലും Data ഒക്കെ ഉള്ളതുതന്നെയാ.

കാപ്പിപ്പൊടിയച്ചൻ പള്ളിയിൽ ചരിത്രം പഠിപ്പിക്കുകയല്ല. അതുകൊണ്ടുതന്നെ ടിപ്പു ജീവിച്ചിരുന്ന വർഷവും ടിപ്പുവിന്റെയും അപ്പന്റെയും തൊഴിലുമൊന്നും കൃത്യമായി പഠിപ്പിക്കാൻ അച്ചനു ബാധ്യതയുമില്ല. പ്രസംഗത്തിൽ അച്ചൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. മഞ്ഞുമാതാപള്ളിയുടെയും കൂനമ്മാവിന്റെയും കഥ അതാത് നാടുകളിൽ പ്രചാരത്തിലുള്ളതാണ്. കുതിരപ്പുറത്തു കയറി ചന്ദ്രനെ വെട്ടിമുറിച്ച കഥയെക്കാൾ വിശ്വസനീയവുമാണ് ആ കഥകൾ. ഹറത്തിന്റെ പരിശുദ്ധി നഷ്ടപ്പെടാതിരിക്കാൻ റോഡിലൂടെ യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നത് ന്യായീകരിക്കുന്നത് വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും നടന്ന നാട്ടിൽ വച്ചാണെന്നെങ്കിലും ഓർക്കുന്നത് നല്ലതാണ്.

അച്ചനു പറ്റിയ അബദ്ധം തിരുത്തിക്കൊണ്ടുതന്നെ ടിപ്പുവിന്റെ വീരകഥകൾ നോക്കാം

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വൊഡയാർ രാജാവിന്റെ സൈന്യാധിപനായിരുന്നത് ടിപ്പുവിന്റെ ബാപ്പ ഹൈദരലി ആയിരുന്നു. അയാൾ രാജാവിനെ അട്ടിമറിച്ചു ഭരണം പിടിച്ചെടുത്താണ് സുൽത്താൻ ആയത്. മംഗലാപുരത്തെ അതിശക്തമായ ജനവിഭാഗമായിരുന്ന ക്രിസ്ത്യാനികളെ ക്രൂരമായി കൊന്നു തള്ളിയ വ്യക്തിയാണ് ടിപ്പു. ടിപ്പുവിന്റെ ക്രൈസ്തവ വേട്ട മറക്കാതിരുന്ന ക്രിസ്ത്യാനികൾ വീട്ടിൽ വളർത്തുന്ന പട്ടിക്ക് ‘ടിപ്പു’ എന്ന് പേരിട്ടാണ് ദേഷ്യം തീർത്തത്.

1784 ജനുവരിയിൽ ടിപ്പു മൈസൂർ സുൽത്താനായി അധികാരമേറ്റതോടെ മംഗലാപുരത്തെ ക്രിസ്ത്യാനികളുടെ ഭൂസ്വത്ത് പിടിച്ചെടുക്കാനും, ഇവരെ ശ്രീരംഗപട്ടണത്തേയ്ക്ക് കൊണ്ടുപോകാനും ഉത്തരവിട്ടു. 1784 ഫെബ്രുവരി 24-ന് ഈ ഉത്തരവ് നടപ്പിലാക്കപ്പെട്ടു. ഈ സംഭവത്തെ അധികരിച്ച് ‘ശ്രീരംഗപട്ടണത്തെ മംഗലാപുരം കത്തോലിക്കരുടെ തടവുവാസം’ (Captivity of Mangalorean Catholics at Seringapatam) എന്നപേരിൽ ഒരു പുസ്തകം ഉണ്ട്. മംഗലാപുരത്തുനിന്നും ശ്രീരംഗപട്ടണത്തിലേയ്ക്ക് കൊണ്ടുപോകും വഴി ഇരുപതിനായിരം ആൾക്കാർ മരണമടഞ്ഞു. പലതരം പീഡനങ്ങൾ ഈ ക്രിസ്ത്യാനികൾ അനുഭവിക്കുകയുണ്ടായി. പലരെയും ഇസ്ലാം മതത്തിലേയ്ക്ക് ബലമായി മതം മാറ്റി.

‘ടിപ്പുവിന്റെ ക്രൈസ്തവവേട്ടമൂലം’ മൈസൂർ രാജ്യത്തെ ക്രിസ്ത്യാനികൾ ഏകദേശം പൂർണ്ണമായി അന്യം‌ നിന്നുപോവുകയുണ്ടായി. മൈസൂരിൽ ക്രിസ്ത്യാനികൾ മാത്രമല്ല, ഹിന്ദുക്കളും ടിപ്പുവിന്റെ ക്രൂരതകൾക്ക് ഇരകളായി. ഒട്ടേറെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. സമീപകാലചരിത്രത്തിൽ നടന്ന ഈ സംഭവങ്ങൾ കർണാടകയിലെ ജനങ്ങൾക്ക് ഓർമയുള്ളതുകൊണ്ടുതന്നെയാണ് മുസ്ലീം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാൻ ടിപ്പുജയന്തി ആഘോഷവുമായി ഇറങ്ങിയ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി അവർ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചത് കാലത്തിന്റെ കാവ്യ നീതി.

മതേതരവാദത്തിലെ കപടത

പിഡിപ്പി എന്ന ഇസ്ലാമിക വർഗീയപാർട്ടി പത്രസമ്മേളനം നടത്തുമ്പോളെല്ലാം കാഷായ വേഷധാരിയായ ഒരാളെ കൊണ്ടുവരുന്നതുപോലെ, ചില ഹിന്ദു സേവകന്മാരെ ടിപ്പുവും കൂടെ കൂട്ടിയിരുന്നു. അതുകണ്ടിട്ട് ടിപ്പു മതേതരവാദിയായിരുന്നു എന്ന് തള്ളി മറിക്കുന്നവരോട് ചരിത്രം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചാൽ കാര്യമില്ലെന്ന് അറിയാം. എന്നാലും പറയട്ടെ, മലബാറിൽ മാപ്പിള ലഹളയ്ക്ക് മുന്നേ ‘ഐഎസ്‌ഐഎസ് മോഡൽ’ അക്രമങ്ങൾ നടത്തിയതിന്റെ ക്രെഡിറ്റും ടിപ്പു എന്ന വ്യക്തിക്ക് തന്നെയാണ്. മംഗലാപുരത്തും, മലബാറിലും ടിപ്പു നടത്തിയ കൊടുംക്രൂരതകൾ പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേ ടിപ്പുവും സൈന്യവും നടത്തിയ ക്രൂരതകൾ ബാഹുബലി സിനിമയിലെ കാലകേയന്മാരെയും വെല്ലുന്നതായിരുന്നു. ‘വലതുകൈ ഉടമപ്പെടുത്തുന്ന അടിമകളോട് ചെയ്തുകൊള്ളാൻ’ ടിപ്പു അനുവദിച്ച സകല കൊള്ളരുതായമകളും അവർ സ്ത്രീകളോട് ചെയ്തുപോന്നിരുന്നു.

പരിശുദ്ധ കന്യകാ മറിയത്തിന്റെ ഇടപെടൽ

‘രാമൻ നായരെ ഒരു പാഠം പഠിപ്പിക്കാൻ’ (തിരുവിതാംകൂർ രാജാവിനെ ടിപ്പു അവഹേളിച്ചു സംസാരിച്ചത്) ടിപ്പു തിരുവിതാംകൂര്‍ ആക്രമിക്കാന്‍ പുറപ്പെട്ടു. ടിപ്പുവിന്റെ സൈന്യത്തെ എതിര്‍ക്കാന്‍ സൈനികബലമില്ലാത്ത തിരുവിതാംകൂര്‍ ഭരണാധികാരികള്‍ അങ്കലാപ്പിലായി, ജനങ്ങള്‍ ഞെട്ടിവിറച്ചു. കീഴടക്കുന്ന പ്രദേശങ്ങളിലെ അമുസ്ലീങ്ങളായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നകാര്യത്തില്‍ കുപ്രസിദ്ധി നേടിയിരുന്ന ടിപ്പുവിന്റെയും പടയാളികളുടെയും കൈയ്യില്‍ അകപ്പെടുന്നതോര്‍ത്ത് നസ്രാണി സ്ത്രീകള്‍ ഭയചകിതരായി. അവര്‍ പള്ളികളില്‍ ഒത്തുകൂടി കന്യകകളുടെ റാണിയായ പരിശുദ്ധ മാതാവിനോട് തങ്ങളുടെ ചാരിത്ര്യം കാത്തുരക്ഷിക്കണമേ എന്നു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ട് നോയമ്പനുഷ്ഠിച്ചു. ഇതേസമയം തിരുവിതാംകൂർ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച ടിപ്പുവിന്റെ സൈന്യത്തിന് അന്നു രാത്രി അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും, തുടർന്ന് പുഴ കടക്കാനാവാതെ ടിപ്പു മടങ്ങുകയും ചെയ്തു.

അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമവർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിലെ ഭൂതത്താന്‍ കെട്ട് പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നു കരുതുന്നവരുമുണ്ട്. പരിശുദ്ധ മാതാവിന്റെ അദ്ഭുതകരമായ ഇടപെടലാണ് തങ്ങളെ ടിപ്പുവിന്റെയും സൈന്യത്തിന്റെയും കരാള ഹസ്തങ്ങളില്‍നിന്നു മോചിപ്പിച്ചതെന്ന് ഉറച്ചു വിശ്വസിച്ച നസ്രാണി സ്ത്രീകള്‍ മാതാവിനോടുള്ള ബഹുമാനാര്‍ത്ഥം അവിടുത്തെ ജനനത്തിരുനാളിനൊരുക്കമായി നോയമ്പനുഷ്ഠിക്കാന്‍ ആരംഭിച്ചു. ടിപ്പുവിനെ ഭയന്ന് പള്ളികളില്‍ താമസിച്ച് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞതിനാലാണ് മാതാവിനോടുള്ള ബഹുമാനത്തിനായി അനുഷ്ഠിക്കുന്ന എട്ടു നോയമ്പില്‍ പള്ളിയില്‍ ഭജനമിരിക്കുന്ന രീതിയുണ്ടായത്. ഇന്നും ഒട്ടേറെ സ്ത്രീകള്‍ മണര്‍കാട് പള്ളിയിലും, കാഞ്ഞിരപ്പള്ളി പഴയപള്ളിയിലും എട്ടുനോമ്പ് ദിനങ്ങളില്‍ പള്ളിയില്‍തന്നെ താമസിച്ച് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും മുഴുകുന്നു.

ലോകമെങ്ങും ഇസ്ലാമിക ഭീകരരാല്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ നമുക്ക് പരിശുദ്ധമാതാവിന്റെ പ്രത്യേക മാധ്യസ്ഥം തേടാം. ടിപ്പുവിന്റെ കൈകളില്‍ അകപ്പെട്ട് ചാരിത്ര്യം നശിക്കുന്നതിലുപരിയായി മരണം വരിക്കാന്‍ ആഗ്രഹിച്ച, സ്വന്തം വിശ്വാസതീക്ഷ്ണതയാല്‍ ശത്രുവിനെ പരാജയപ്പെടുത്തിയ മാതാമഹികളുടെ ചരിത്രം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അഭിമാനത്തോടെ പഠിപ്പിച്ചു കൊടുക്കാം. ‘ലവ്ജിഹാദുമായി’ തങ്ങളെ തേടിവരുന്ന വഞ്ചകരില്‍നിന്നും രക്ഷനേടാന്‍ പരിശുദ്ധമാതാവിന്റെ സഹായം തേടാൻ അവരെ പഠിപ്പിക്കാം…

വാൽക്കഷണം: ആലുവാപ്പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ തിരിച്ചു പോയ ടിപ്പു പിന്നീടൊരിക്കലും തിരുവിതാംകൂറിനെ അക്രമിക്കാൻ മടങ്ങി വന്നില്ല. ശ്രീരംഗപട്ടണത്തിൽ ബ്രിട്ടീഷുകാരുമായി ഉണ്ടായ യുദ്ധത്തിൽ വെടികൊണ്ടു ചത്തുമലച്ചു ആ കിരാതൻ. ബ്രിട്ടീഷ് ഭരണം കൊണ്ട് ഇന്ത്യയ്ക്ക് ഉണ്ടായ ചുരുക്കം നേട്ടങ്ങളിലൊന്നാണ് ടിപ്പുവിന്റെ കൊലപാതകം. ടിപ്പുവിന്റെ ക്രൂരതകളെ ദൈവാശ്രയത്വംകൊണ്ട് ചെറുത്തുനിന്ന നസ്രാണികളുടെ പിന്മുറക്കാർ ഇൻഡ്യയെ വെട്ടിമുറിക്കാൻ തക്കം പാർത്തിരിക്കുന്ന ജിഹാദികൾക്കെതിരേ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ടിപ്പുവിന്റെ അവസ്ഥയാകും ജിഹാദികൾക്കെന്നു സാരം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker