Kerala

കണ്ണൂരിൽ കെ.എൽ.സി.എ. മേഖലാ കൺവെൻഷൻ

കണ്ണൂരിൽ കെ.എൽ.സി.എ. മേഖലാ കൺവെൻഷൻ

സ്വന്തം ലേഖകന്‍

കണ്ണൂർ: ഭരണഘടന ഉറപ്പു നൽകുന്ന പിന്നോക്കവിഭാഗ സംവരണാവകാശം സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുന:പരിശോധന ഹർജി നൽകി അടിയന്തര നിയമനിർമാണമടക്കമുള്ള ഇടപെടലുകൾ നടത്തണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ തയ്യിൽ പാരിഷ് ഹാളിൽ വച്ച് നടത്തിയ കണ്ണൂർ മേഖല കൺവെൻഷൻ സർക്കാറുകളോട് ആവശ്യപ്പെട്ടു. സംവരണ സംരക്ഷണാർത്ഥം നിയമപരമായ ഇടപെടലുകളടക്കം നടത്താൻ മുന്നോട്ട് ഇറങ്ങാനും കൺവെൻഷൻ തീരുമാനിച്ചു.

സുപ്രീംകോടതിവിധി സാമൂഹ്യനീതിയുടെ നിഷേധവും ഭരണഘടന വ്യവസ്ഥകളുടെ തെറ്റായ വ്യാഖ്യാനവുമാണെന്ന് കൺവെൻഷൻ വിലയിരുത്തി. കെ.എൽ.സി.എ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻറ് രതീഷ് ആൻറണി അധ്യക്ഷത വഹിച്ചു.

മേഖലാ കൺവെൻഷനിൽ കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി.ജെ.തോമസ് “സംഘടനയുടെ ദിശയും ദൗത്യവും” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു.

ഫാ. സുധീപ് മുണ്ടയ്ക്കൽ, കെ.എച്ച്‌.ജോൺ, ജോൺസൺ ഫെർണാണ്ടസ്, ഹെയറി ഗോൺസാൽവസ്, ജോൺസൺ എഫ് ,ജോസഫൈൻ കെ, ഫെലിക്സ് പുളിക്കൽ, സെഡ്രിക്ക്‌ സൈമൺ, സ്റ്റെല്ല
ജോസ് എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker