Kerala

കരുണയുടെ ജീവസ്പർശമായി വിജയപുരം രൂപതയിലെ കെ.സി.വൈ.എം. വടവാതൂർ യൂണിറ്റ്

അമയന്നൂർ ജ്യോതിർഭവനിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്...

വർഗീസ്‌ മൈക്കിൾ

കോട്ടയം/വടവാതൂർ: കരുണയുടെ ജീവസ്പർശമായി, “ഒപ്പം ഒപ്പത്തിനൊപ്പം” എന്ന പരിപാടിയുമായി വിജയപുരം രൂപതയിലെ കെ.സി.വൈ.എം. വടവാതൂർ യൂണിറ്റ്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങിലേക്ക് തള്ളപ്പെട്ടവരെ ചേർത്തുപിടിച്ച് പുതുജീവിതത്തിലേക്ക് നയിക്കുന്ന തുല്യതയുടെ പുതുസന്ദേശവുമായി അമയന്നൂർ ജ്യോതിർഭവനിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

നീതി പുറമെ പ്രകടിപ്പിക്കേണ്ടതല്ല, തന്നോട് തന്നെ പുലർത്തുന്ന മര്യായാദയാണെന്നും, ലിംഗനീതി സമൂഹം സ്വയം ചോദിക്കുന്നതിന്റെ ഉത്തരമാണെന്നും കെ.സി.വൈ.എം. വിജയപുരം രൂപത പ്രസിഡന്റ് ബിനു ജോസഫ്. കെ.സി.വൈ.എം. വടവാതൂർ യൂണിറ്റ് ലോകവനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “ഒപ്പം ഒപ്പത്തിനൊപ്പം” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിറ്റ് പ്രസിഡന്റ് കെസിൻ അബ്രഹാം അധ്യക്ഷത വഹിച്ച പരിപാടി കെ.സി.വൈ.എം. രൂപത ആനിമേറ്റർ സി.റാണി CMM ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബിനു ജോസഫ് സന്ദേശം നൽകി.

തുടർന്ന്, അബുദാബി നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ സൈക്കിളിംഗിൽ ഇരട്ട വെങ്കലം നേടിയ ശ്രീമതി അപ്ലോണിയ ജോർജിന് കായിക പ്രതിഭാ പുരസ്‌കാരവും, സാമൂഹികസേവന മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ശ്രീമതി ലൈലമ്മ ജോണിന് കാരുണ്യസ്പർശം പുരസ്‌കാരവും നൽകി ആദരിച്ചു. സംസ്ഥാന സിൻഡിക്കേറ്റ് അംഗം ജോസ് വർക്കി, മുൻ രൂപത വൈസ് പ്രസിഡന്റ് സിജോ ജോസഫ്, കോട്ടയം മേഖലാ പ്രസിഡന്റ് ജെബി ജോർജ്, മനു മാത്യു, നിത സക്കറിയ തുടങ്ങിയവർ സംസാരിച്ചു. 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker