World
കൊറോണയെ വെല്ലുവിളിച്ച ദിവ്യബലിയർപ്പണത്തിലൂടെ വൈറലായ വൈദീകൻ
മോൺസ ബ്രിയാൻസ പ്രവിശ്യയിലെ റൊബിയാനോ ഇടവക വികാരി ഫാ.ജൂസപ്പേ കോർബാരിയാണ് വൈദീകൻ...
![](https://i0.wp.com/www.catholicvox.com/wp-content/uploads/2020/03/viralPriest.jpg?resize=780%2C470&ssl=1)
സ്വന്തം ലേഖകൻ
ഇറ്റലി: ഇന്ന് ഇറ്റലിയിൽ മാത്രമല്ല ലോകത്താകമാനം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഈ കഴിഞ്ഞ ഞായറാഴ്ച ഇടവക ജനങ്ങളുടെ ഫോട്ടോകൾ അൾത്താരയ്ക്ക് മുന്നിലെ ഇരിപ്പിടങ്ങളിൽ നിരത്തി ദിവ്യബലിയർപ്പിച്ച ഇറ്റലിയിലെ വൈദീകൻ. കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് ഇറ്റലിയിൽ വിശുദ്ധ കുർബാന അർപ്പണത്തിൽ ദേവാലയങ്ങളിൽ പങ്കെടുക്കാൻ അവസരമില്ലാത്തതിനാൽ ഇപ്പോൾ ഇറ്റലിയിലുടനീളം അർപ്പിക്കപ്പെടുന്നത് ജനരഹിത കുർബാനയാണ്. ഈ അവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് വ്യത്യസ്തനായിരിക്കുകയാണ് മോൺസ ബ്രിയാൻസ പ്രവിശ്യയിലെ റൊബിയാനോ ഇടവക വികാരി ഫാ.ജൂസപ്പേ കോർബാരി.
വീഡിയോ കാണുക: