World

“പക്ഷിയെപ്പോലെയുള്ള ഒരു ജന്തു ഇറ്റലിയിലെ പള്ളിയിൽ പ്രത്യക്ഷപ്പെട്ടു”; ഇതിനുപിന്നിലെ യാഥാർഥ്യം എന്ത്?

ഈ കൊറോണാക്കാലത്ത് ഇനിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട് ധാരാളം ഫേക്ക് ന്യൂസുകൾ...

സ്വന്തം ലേഖകൻ

ഇറ്റലി: “പക്ഷിയെപ്പോലെയുള്ള ഒരു ജന്തു ഇറ്റലിയിലെ പള്ളിയിൽ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു സൃഷ്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. ഈ സമയത്ത് ലോകത്ത് വളരെ വിചിത്രമായ കാര്യങ്ങൾ നടക്കുന്നു”. എന്ന വിവരണത്തോടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കറങ്ങിനടക്കുന്ന വീഡിയോയുടെ യാഥാർഥ്യം എന്താണ്?
ആദ്യമേ പറയട്ടെ ഇത് സംഭവിച്ചത് ഇറ്റലിയിൽ അല്ല. ഇത് സംഭവിച്ചത് നിക്കരാഗ്വയിലാണ്.

നിക്കരാഗ്വയിലെ ഗ്രാനഡ കത്തീഡ്രലിന്റെ താഴികക്കുടത്തിന് മുകളിൽ നിൽക്കുന്ന കുരിശുരൂപത്തിൽ കയറിയ വിചിത്രജീവി കുരിശിനുമുകളിൽ നിലയുറപ്പിച്ചിട്ട് ആകാശത്തേയ്ക്ക് പറന്നുപോകുന്നതാണ് വീഡിയോ.

2019-ൽ കൊളോണിയൽ നഗരമായ ഗ്രാനഡയിലെ “ഇമാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്ര” ലിലാണ് സംഭവം നടന്നത്. അവിടെ തവിട്ട് നിറമുള്ള ചിറകുകളോട് കൂടിയ ഒരു മൃഗം കത്തീഡ്രലിന്റെ താഴികക്കുടത്തിൽ വന്നിരിക്കുന്നു, കുരിശിനുമുകളിൽലേയ്ക്ക് വലിഞ്ഞുകയറുന്നു, കുരിശിനുമുകളിൽ നിലയുറപ്പിക്കുന്നു, ആകാശത്തേയ്ക്ക് പറന്നുപോകുന്നു; ഇത്രയും വീഡിയോയിൽ വ്യക്തമായി കാണാം.

ഈ വീഡിയോ ജനങ്ങളുടെ ഇടയിൽ ധാരാളം കഥകൾക്ക് രൂപം നൽകുകയുണ്ടായി.

എന്നാൽ ഈ വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്:

ഇതാണ് യാഥാർഥ്യം. അതിനാൽ നമ്മുടെ വാട്സാപ്പിലും ഫേസ്ബുക്കിലും കിട്ടുന്ന വീഡിയോയും, മെസേജും അതേപടി മറ്റുള്ളവർക്ക് അയച്ചുകൊടുത്ത വിഢികളാകാതിരിക്കാം. കുറഞ്ഞപക്ഷം അതിന്റെ ആധികാരികതയെങ്കിലും ഉറപ്പുവരുത്തിയിട്ട് ഫോർവേഡ് ചെയ്യുക. ഓർക്കുക, ഈ കൊറോണാക്കാലത്ത് ഇനിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട് ധാരാളം ഫേക്ക് ന്യൂസുകൾ. അതിലൊന്നും വീഴാതിരിക്കുക.

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker