Kerala

മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപത

ഒരു ജനവിഭാഗത്തെ പരിഗണിക്കാതെ തഴയുന്ന സമീപനമാണ് സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ആരോപണം...

ജോസ് മാർട്ടിൻ

ആലപ്പുഴ: മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആലപ്പുഴ രൂപതയിലെ യുവജ്യോതി കെ.സി.വൈ.എം. ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുന്ന ഈ സമയത്തും മത്സ്യതൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണന അത്യന്തം ഖേദകരമാണ്. എല്ലാ തൊഴിലാളി വിഭാഗത്തിനും ക്ഷേമ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചപ്പോൾ, പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്ന്‌ മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച ഒരു ജനവിഭാഗത്തെ പരിഗണിക്കാതെ തഴയുന്ന സമീപനമാണ് സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കെ.സി.വൈ.എം. ആലപ്പുഴ രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ ആരോപിച്ചു.

രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് എല്ലാ മേഖലകളിലും നിരോധനം ഏർപ്പെടുത്തി, കർശന പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോവുമ്പോഴും, മത്സ്യതൊഴിലാളികളുടെ ജീവന് വില കല്പിക്കാതെ മത്സ്യ ബന്ധനത്തിന് അനുമതി നൽകിയ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മേഴ്സിക്കുട്ടിയമ്മയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെ അനുമതി നൽകുന്നത്, വൈറസ് ബാധിച്ച വ്യക്തികളിൽ നിന്ന് ജനസാന്ദ്രതയേറിയ തീരദേശത്ത് രോഗം പടർന്നു പിടിക്കുന്നതിന് കാരണമാവും. തീരുമാനം പുനഃപരിശോധിച്ച് മത്സ്യതൊഴിലാളികൾക്ക് അടിയന്തര സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും കെ.സി.വൈ.എം. ആലപ്പുഴ രൂപത ആവശ്യപ്പെട്ടു. രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ, ജനറൽ സെക്രട്ടറി അഡ്രിൻ ജോസഫ് എന്നിവരും സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker