Kerala

കോൾ സെന്ററിൽ സേവനം ചെയ്ത് സർക്കാർ പ്രവർത്തനങ്ങളോട് കൈകോർത്ത് ബിഷപ്പ് അലക്സ് വടക്കുംതലയുടെ വേറിട്ട മാതൃക

സമൂഹ അടുക്കളയ്ക്ക് ഉപരി കണ്ണൂർ കോർപ്പറേഷൻ ആരംഭം കുറിച്ചതാണ് അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന ഈ കോൾ സെന്റർ സംവിധാനം...

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന കോൾ സെന്ററിൽ സേവനം ചെയ്ത് കണ്ണൂർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല വേറിട്ട മാതൃകയാകുന്നു. കടകളൊക്കെ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, സമൂഹ അടുക്കളയ്ക്ക് ഉപരി കണ്ണൂർ കോർപ്പറേഷൻ ആരംഭം കുറിച്ചതാണ് അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന ഈ കോൾ സെന്റർ സംവിധാനം.

കണ്ണൂർ കോർപ്പറേഷന്റെ പലഭാഗത്തു നിന്നും അവശ്യസാധനങ്ങൾക്കു വേണ്ടി വരുന്ന ഫോൺകോളുകൾ സ്വീകരിച്ച്, അവർക്ക് ആവശ്യപ്പെടുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതി തയ്യാറാക്കി നൽകിയാണ് കോൾ സെന്ററിൽ ബിഷപ്പ് തന്റെ സേവനം നൽകിയത്. കണ്ണൂർ മേയർ സുമാബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. കോര്‍പറേഷന്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ബിഷപ്പ് കോര്‍പറേഷന്‍ ഓഫീസില്‍ എത്തിയത്. ജനങ്ങള്‍ക്ക് പ്രതിസന്ധി വരുമ്പോള്‍ ഉപകാരപ്രദമായ രീതിയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ബിഷപ്പ് പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള ജില്ലയായ കണ്ണൂരില്‍ കടുത്ത നിയന്ത്രണങ്ങളുള്ളതുകൊണ്ട് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. വീടുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് സ്വീകരിച്ച് 24 മണിക്കൂറിനുള്ളില്‍ അത് എത്തിക്കുന്ന സംവിധാനമാണ് കോള്‍ സെന്ററിലേത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker