World

കൊറോണാക്കാലത്ത് റോമിൽ നിന്നൊരു ഡോക്ടറേറ്റ്

"Distribution of Oriental Priests" എന്ന പ്രബന്ധത്തിലാണ് ഫാ.അലക്സ് ഡോക്ടറേറ്റ്‌ നേടിയത്...

സ്വന്തം ലേഖകൻ

റോം: ഫാ.അലക്സ് കരീമഠത്തിലാണ് കൊറോണാക്കാലത്ത് തന്റെ പ്രബന്ധം വിജയകരമായി അവതരിപ്പിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. റോമിലെ ഹോളിക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് “Distribution of Oriental Priests” എന്ന പ്രബന്ധത്തിലാണ് ഫാ.അലക്സ് ഡോക്ടറേറ്റ്‌ നേടിയത്. എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ് ഫാ.അലക്സ് കരീമഠം.

ഹോളിക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ റവ.ഡോ.പാബ്ലോ ഗെഫായേലിന്റെ കീഴിലാണ് രൂപതാതിർത്തിയ്ക്ക് വെളിയിലുള്ള പൗരസ്ത്യ സഭകളിലെ വൈദീകരുടെ അജപാലന ശുശ്രൂഷകളെ സംബന്ധിക്കുന്ന പ്രബന്ധപഠനം പൂർത്തിയാക്കിയത്. സാധാരണയായി സഹപാഠികളെയും മറ്റ് അഭ്യുദയകാംഷികളെയും പ്രബന്ധാവതരണത്തിന് ക്ഷണിക്കുന്ന പതിവുണ്ടെങ്കിലും ഈ കൊറോണാകാലത്തിന്റെ പ്രത്യേകതകളാൽ ഫേസ്ബുക്കിലൂടെയാണ് മറ്റുള്ളവർ ഫാ.അലക്സിന്റെ പ്രബന്ധാഅവതരണം കണ്ടത്.

ഈ പ്രബന്ധത്തിന് രണ്ടു വിധത്തിലാണ് ആനുകാലിക പ്രസക്തി കൈവരുന്നത്. ഒന്ന്: ആഗോള സഭയിൽ വിശ്വാസികളുടെ ആദ്ധ്യാത്മീകാവശ്യങ്ങൾ തൃപ്തികരമായ രീതിയിൽ നടത്തി കൊടുക്കുന്നതിന് ആവശ്യമായ വൈദികരുടെ എണ്ണത്തിലുള്ള ദൗർലഭ്യത; രണ്ട്: മെച്ചപ്പെട്ട ജീവിതത്തിനായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന പൗരസ്ത്യസഭയിൽപ്പെട്ട വിശ്വാസികളുടെ ക്രമാതീതമായ വർദ്ധനവുമൂലം അവരുടെ അജപാലന ശുശ്രൂഷകൾ നിർവഹിക്കാൻ പൗരസ്ത്യസഭാ വിശ്വാസികളുടെ ഭാഷയും, ആരാധനാക്രമവും, പാരമ്പര്യവും അറിയാവുന്ന അവരുടെ തന്നെ വ്യക്തിസഭകളിൽപെട്ട വൈദീകരുടെ ആവശ്യം.
മേൽപ്പറഞ്ഞ ആവശ്യങ്ങൾ മുൻനിർത്തി പൗരസ്ത്യ സഭയിൽപ്പെട്ട വൈദികർ അജപാലന ശുശ്രൂഷകൾക്കായി സ്വന്തം രൂപതവിട്ട് മറ്റു രൂപതകളിലേക്ക് പോകുമ്പോൾ പാലിക്കപ്പെടേണ്ട സഭാനിയമങ്ങൾ ക്രോഡീകരിക്കുകയും, വിശകലനം ചെയ്യുകയുമാണ് ഈ പ്രബന്ധം. പൗരസ്ത്യസഭയിലെ വൈദികരെ മേൽപ്പറഞ്ഞ ശുശ്രൂഷകൾക്കായി അയക്കുമ്പോൾ, നിലവിലുള്ള നിയമപരമായ തടസ്സങ്ങളും വെല്ലുവിളികളും അനാവരണം ചെയ്യുന്ന ഈ പ്രബന്ധം, പ്രശ്നപരിഹാരത്തിനായി നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. സഭാധികാരികൾക്കും, വൈദികർക്കും, വിശ്വാസികൾക്കും, പൗരസ്ത്യവൈദികരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർക്കും ഒരു മാർഗ്ഗനിർദ്ദേശിയും, കൈപ്പുസ്തകവുമാണ് ഈ പ്രബന്ധം.

ഫാ.അലക്സ് 2007-2010 കാലഘട്ടത്തിൽ ഹോളിക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെയാണ് കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റ് കരസ്ഥമാക്കിയത്. തുടർന്ന്, 2013-2017 കാലഘട്ടത്തിൽ റോമിൽ പ്രെനസ്റ്റീനയിലെ വിശുദ്ധ ലിയോൺ ഒന്നാമൻ ദേവാലയത്തിൽ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ റോമിലെ വിശുദ്ധ കർമ്മലമാതാവിന്റെ ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു വരികയാണ്.

എറണാകുളം അങ്കമാലി അതിരൂപതയിലെ, വടയാർ ഇൻഫന്റ് ജീസസ് ദേവാലയാംഗങ്ങളായ കുര്യൻ-എൽസമ്മ ദമ്പതികളാണ് റവ.ഡോ.അലക്സ് കരീമഠത്തിന്റെ മാതാപിതാക്കൾ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker