Kerala

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം.ന്റെ ഇ-മെയിൽ ക്യാമ്പയിൻ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ...

ജോസ്‌ മാർട്ടിൻ

കൊച്ചി: കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുവാൻ രാജ്യം മുഴുവൻ പടപൊരുതുന്ന പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ നിരന്തരമായ നടത്തുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപത ഇ-മെയിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ അരൂർ എം.എൽ.എ. ശ്രീമതി. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

രൂപത പ്രസിഡൻറ് ജോസ് പള്ളിപ്പാടൻ, അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി കാസിപ്പൂപ്പന, ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ട്രഷറർ അനിൽ ചെറുതീയിൽ, രൂപത എക്സിക്യൂട്ടീവ് അംഗം ജയ്‌ജിൻ ജോയ്, ക്ലിന്റൺ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി കൊണ്ടുള്ള മന്ത്രിസഭ തീരുമാനം പുന:പരിശോധിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരംക്ഷിക്കുക, കുടിയേറ്റ തൊഴിലാളികളുടെ ഉൾപ്പടെയുള്ള അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും അടിയന്തിര സഹായം നൽകുക, കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവരെ പുന:രധിവസിപ്പിക്കുവാൻ നടപടി സ്വീകരിക്കുക, ചെറുകിട – കുടിൽ വ്യവസായങ്ങൾക്ക് ലഭിച്ചിട്ടുള്ള വായ്പകൾക്ക് ആറ് മാസത്തേക്ക് പലിശ ഇളവ് അനുവദിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണ നടപടികളിൽ നിന്നും പിൻമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു കൊച്ചി രൂപതാ കെ.സി.വൈ.എം. ന്റെ ഇ-മെയിൽ ക്യാമ്പയിൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker