Kerala

ലോകസമുദ്ര ദിനത്തിൽ ‘സമുദ്ര സംരക്ഷണ പ്രതിജ്ഞ’യുമായി ആലപ്പുഴ രൂപതാ കെ.എൽ.സി.എ.

കടൽ എന്റെ അമ്മയാണ്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ലോക സമുദ്ര ദിനത്തിൽ ആലപ്പുഴ രൂപതാ കെ.എൽ.സി.എ. സംഘടിപ്പിച്ച സമുദ്രദിന പ്രതിജ്ഞ CADAL (കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ) ചെയർമാനും, ആലപ്പുഴ രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ ഉത്ഘാടനം ചെയ്തു. ആലപ്പുഴ കടപ്പുറത്ത് നടന്ന ചടങ്ങിൽ കെ.എൽ.സി.എ. പ്രസിഡന്റ് ജോൺ ബ്രിട്ടോ പ്രതിനിധികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പ്രതിജ്ഞ ഇങ്ങനെ: കടൽ എന്റെ അമ്മയാണ്… കാലാവസ്ഥയെ നിയന്ത്രിച്ച് സർവ്വ ചരാചരങ്ങളെയും നിലനിൽക്കുന്നതിന് സഹായിക്കുന്നതിൽ കടൽ പങ്ക് വഹിക്കുന്നു. ലോകത്തിലെ കോടിക്കണക്കിന് വരുന്ന മനുഷ്യരുടെ അന്നദാതാവാണ് കടൽ. കടലിന്റെ ആവാസ വ്യവസ്ഥ തകരുന്നത് ലോകത്തിന് വലിയ ദീഷണിയാണ്. ആകയാൽ കടലിനെ മലിനപ്പെടുത്തുന്ന ഏതൊരു സാഹചര്യത്തെയും സംവിധാനത്തെയും ഒഴിവാക്കാനും പ്രതിരോധിക്കാനും ഞാൻ സദാ സന്നദ്ധനായിരിക്കുമെന്ന് കടലിനെ സാക്ഷ്യമാക്കി ലോകസമുദ്ര ദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

ആലപ്പുഴ രൂപതാ കെ.എൽ.സി.എ. വൈസ് പ്രസിഡന്റ് സാബു വി.തോമസ്, ക്ലീറ്റസ് കളത്തിൽ, ആൽബർട്ട് പുത്തൻപുരയ്ക്കൽ, സോളമൻ പനയ്ക്കൽ തോമസ് കണ്ടത്തിൽ, തങ്കച്ചൻ തെക്കെ പാലക്കൽ, ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker