Kerala

ദൈവജനത്തിന് വ്യത്യസ്ത അനുഭവമായിമാറിയ ദിവ്യകാരുണ്യ പ്രദക്ഷിണം

ദിവ്യകാരുണ്യ നാഥൻ ഇടവകാതിർത്തികളിലൂടെ ദൈവജനത്തിന്റെ അടുക്കലേക്ക്...

ജോസ് മാർട്ടിൻ

ഇടക്കൊച്ചി: കൊച്ചി രൂപതയിലെ ഇടക്കൊച്ചി സെന്റ് ലോറൻസ് ദേവാലയം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണം ദൈവജനത്തിന് വ്യത്യസ്ത അനുഭവമായിമാറിയിരിക്കുകയാണ്. കോവിഡ് 19-ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വിശ്വാസികളുടെ സ്വതന്ത്രമായ ആരാധനയ്ക്ക് പരിധികൾ നിശ്ചയിച്ചപ്പോൾ, പാരമ്പര്യമായി ഇടവക മുറ്റത്ത് ഉയർന്നിരുന്ന വാഴക്കുലകളാലും കരിക്കിൻകുലകളാലും ദിവ്യകാരുണ്യ പ്രദക്ഷിണ വഴികൾ ഒരുക്കാൻ സാധിക്കാതെ വന്നപ്പോൾ, ഞായറാഴച്ച വൈകുന്നേരം ദിവ്യകാരുണ്യ നാഥൻ ഇടവകാതിർത്തികളിലൂടെ ദൈവജനത്തിന്റെ അടുക്കലേക്ക് എത്തിച്ചേർന്നു.

ദിവ്യകാരുണ്യ തിരുനാളിന്റെ മഹത്വവും പ്രാധാന്യവും നഷ്ടമാകാതിരിക്കാൻ ദിവ്യകാരുണ്യ പ്രദക്ഷിണം ഇടവകാതിർത്തികളിലൂടെ നടത്താൻ ഇടവകപ്രവർത്തക സമിതി തീരുമാനിക്കുകയായിരുന്നുവെന്ന് ഇടവ വികാരി ഫാ.ആന്റെണി കുഴിവേലിൽ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 4.30-ന് ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക പള്ളിയിൽ നിന്ന് രണ്ട് വാഹനങ്ങളിൽ ദിവ്യകാരുണ്യ നാഥനെയും വഹിച്ചു കൊണ്ട് ആരംഭിച്ച പ്രദിക്ഷണം ഇടവകയുടെ പ്രധാന റോഡുകളിലൂടെ കടന്ന് പോയപ്പോൾ റോഡിന്റെ ഇരുവശങ്ങളിലും മെഴുകുതിരി കത്തിച്ചും, മുട്ടുകുത്തിനിന്നും, പൂക്കൾ വിതറിയും ദൈവജനം ഈശോയെ സ്ഥീകരിച്ചു.

മെസഡാരിയൻ സഭാ ഡലഗേറ്റ് സുപ്പീരിയർ ഫാ.ജോസ് പി. മരിയപുരം Odem., ഫാ. ശൗരിയാർ Odem., ശ്രീ ബോണി മെൻഡസ്, ശ്രീ.സെബാസ്റ്റിൻ കോയിൽപറമ്പിൽ, കെ.സി.വൈ.എം. പ്രവർത്തകർ, കുടുംബ യൂണിറ്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker