Kerala

കെ.ആര്‍.എല്‍.സി.ബി.സി. മതബോധന ക്ലാസുകള്‍ ഗുഡ്നസ് ടിവിയിലൂടെ കുട്ടികളിലേക്കെത്തിക്കുന്നു

ഞായറാഴ്ചകള്‍ ഒഴികെയുളള ദിവസങ്ങളില്‍ 11.30-നും 12-നും ഇടയിലാണ് സംപ്രേഷണം...

അനിൽ ജോസഫ്

കൊച്ചി: കോവിഡ് 19 കാരണം സര്‍ക്കാര്‍ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്പ്സ് കൗൺസിൽ (കെ.ആര്‍.എല്‍.സി.ബി.സി.) ഗുഡ്നസ് ടിവിയിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്നു. പല രൂപതകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് കഴിഞ്ഞെങ്കിലും, നവമാധ്യമങ്ങളിലൂടെ നമ്മുടെ രൂപതകളുടെ എല്ലാ പ്രദേശങ്ങളിലും എത്തപ്പെടാനുള്ള സാധ്യതകളുടെ പരിമിതി വിലയിരുത്തിയും, ഇന്റെര്‍ നെറ്റ് സൗകര്യങ്ങള്‍ കുറഞ്ഞ രൂപതകളുടെ സ്ഥലങ്ങളിലുമുളള കുട്ടികളെ ലക്ഷ്യമാക്കിയാണ് ക്ലാസുകള്‍ ടെലിവിഷന്‍ ചാനലിലൂടെ എത്തിക്കുന്നത്.

ഞായറാഴ്ചകള്‍ ഒഴികെയുളള ദിവസങ്ങളില്‍ 11.30-നും 12-നും ഇടയിലാണ് സംപ്രേഷണം ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന ട്രാന്‍സ്മിഷന്‍ ജൂലൈ 5 ഞായറാഴ്ച്ച ഉച്ചക്ക് 12.30 മുതല്‍ 1 മണിവരെ ഗുഡ്നെസ് ടിവിയിലുണ്ടുകും.

തിരുവനന്തപുരം വരാപ്പുഴ രൂപതകള്‍ ഇതിനകം ക്ലാസുകള്‍ യുട്യൂബ് വഴി ആരംഭിച്ച്, മതബോധന പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികളില്‍ എത്തിച്ച്‌ കഴിഞ്ഞിട്ടുണ്ട്.

ഗുഡ്നെസ് ടിവിയിലെ ക്ലാസ് ടൈം ടേബിൾ:

ലഭ്യമാകുന്ന ചാനൽ നമ്പറുകൾ:

Sun Direct : 605
Tata Sky : 1839
Airteli : 870
Dish Tv : 1993
Zing : 1993
Videocon : 645
Dth & Asianet : 666
Den : 565
Kerala Vision : 507

You Tube : Jeevanews

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker