Kerala

കനിവില്ലാത്തവരുടെ ലോകത്ത് കണ്ണീരും കൈയുമായി കുറെ മനുഷ്യർ ഇവിടെ ജീവിക്കുന്നുണ്ട്, ഞങ്ങള്‍ വോട്ട് ചെയ്യാനുള്ള യന്ത്രമല്ല

മനസാക്ഷി മരവിച്ചുപോയ അധികാരികൾ കരുണയില്ലാതെ ഇന്നും ഞങ്ങളെ കബളിപ്പിക്കുന്നു...

ജയൻ കുന്നേൽ സൗദി

സൗദി/ കൊച്ചി: കേരളത്തിന്റെ ഭൂപടത്തിൽ ഫോർട്ട്‌ കൊച്ചി മുതൽ ചെല്ലാനം വരെയുള്ള തീരപ്രദേശത്തു വസിക്കുന്ന ഞങ്ങളെ അധികാരികൾ വോട്ട് ചെയ്യാനുള്ള ഒരു യന്ത്രമായിമാത്രം കണ്ടുപോരുന്നുവെന്ന് തീരദേശവാസികൾ. നീണ്ടകാലത്തെ സമരം ഞങ്ങൾക്ക് നേടി തന്നത് പോലീസ് കേസുകൾ മാത്രമാണെന്നും, മനസാക്ഷി മരവിച്ചുപോയ അധികാരികൾ കരുണയില്ലാതെ ഇന്നും ഞങ്ങളെ കബളിപ്പിക്കുന്നുവെന്നും കുറ്റപ്പെടുത്തൽ.

സമുദായ സംഘടനകൾ മറ്റു പല കാര്യങ്ങൾക്കുമായി കോടികൾ ചെലവിടുമ്പോഴും, ഞങ്ങളിവിടെ അരിയാഹാരത്തിനായി നെട്ടോട്ടത്തിലാണ് എന്നത് അവരും മറക്കുന്നുവെന്നും തീരദേശവാസികൾ പരിതപിക്കുന്നു. വ്യക്തമാക്കി പറഞ്ഞാൽ ആരും ഇല്ലാത്ത ഒരു ജനവിഭാഗം. ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുന്ന കടൽ ഒരിക്കൽ ഞങ്ങളെ ഒന്നാകെ തുടച്ചെടുത്തു കൊണ്ടു പോകുമെന്ന് ഞങ്ങൾക്കറിയാം. മരിക്കും എന്ന ഭയം എന്നും മരിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം നിസ്സാരരമാണെന്ന് പറയുമ്പോഴും, ഇടയ്ക്കിടയ്ക്കു മനസു ചോദിക്കുന്നു: ഞങ്ങളും മനുഷ്യരല്ലേ…? ജനിച്ച ഭൂമിയിൽ മരിക്കുവോളം ജീവിക്കാൻ എല്ലാവരെയും പോലെ ഞങ്ങൾക്കും അവകാശമില്ലേ?

ഇന്ന് ഞങ്ങളുടെ ദുരന്തം കണ്ടിട്ടും കാണാതെ ഇരിക്കുന്നവരോട് ഒരപേക്ഷ: ഞങ്ങൾക്ക് വേണ്ടി ചരമഗീതം പാടാനോ, അനുശോചനം അറിയിക്കാനോ നിങ്ങൾ വരരുത് മരിക്കാൻ വിധിക്കപ്പെട്ട ഞങ്ങൾക്ക് എന്നേ മരിച്ചുപോയ നിങ്ങളിൽ വിശ്വാസം നഷ്ടപെട്ടിരിക്കുന്നു… തീരവാസികളുടെ രോദനം തുടരുകയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker