Kerala

എൽ.ഡി.എഫ്., യു.ഡി.എഫ്. സർക്കാരുകൾ തീരദേശ ജനതയെ വഞ്ചിച്ചു; കൊച്ചി രൂപതാ കെ.സി.വൈ.എം.

സുരക്ഷിതമായ കടൽ ഭിത്തിയും, ദ്രോണാചാര്യ മോഡൽ പുലിമുട്ടും നിർമ്മിച്ചുകൊണ്ട് തീരം സംരക്ഷിക്കണം...

ജോസ് മാർട്ടിൻ

കൊച്ചി: പശ്ചിമ കൊച്ചി തീരദേശ മേഘലകളായ സൗദി, ചെല്ലാനം ഉൾപ്പെടുന്ന തീരജനതയെ എൽ.ഡി.എഫ്., യു.ഡി.എഫ്. സർക്കാരുകൾ വഞ്ചിച്ചുവെന്ന് കൊച്ചി രൂപതാ കെ.സി.വൈ.എം. ആരോപിക്കുന്നു. സുരക്ഷിതമായി ജീവിക്കുന്നതിനുള്ള തീരദേശ നിവാസികളുടെ അവകാശം നിഷേധിക്കുന്ന തരത്തിൽ, വാഗ്ദാനങ്ങൾ മാത്രം നല്കികൊണ്ട് മാറി മാറി വന്ന ഇടത്, വലത് ഭരണകൂടങ്ങൾ ചെല്ലാനം ഉൾപ്പെടെയുള്ള തീര ജനതയെ വഞ്ചിച്ചുക്കുകയാണെന്ന് കെ.സി.വൈ.എം. കൊച്ചി രൂപത സമിതി പറഞ്ഞു.

‘സുരക്ഷിതമായ കടൽ ഭിത്തിയും, ദ്രോണാചാര്യ മോഡൽ പുലിമുട്ടും നിർമ്മിച്ചുകൊണ്ട് തീരം സംരക്ഷിക്കണം’ എന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തിന് നേരെ കണ്ണടയ്ക്കുന്ന ഭരണകർത്താക്കളുടെ സമീപനത്തിനെതിരെ ശക്തമായ രീതിയിൽ കെ.സി.വൈ.എം. പ്രതിഷേധിച്ചു. ഇലക്ഷനാകുമ്പോൾ പുലിമുട്ടും, കടൽഭിത്തിയും കുത്തിനിറച്ച പ്രകടന പത്രികയുമായി ഇരുമുന്നണികളും ഉണ്ടാകുമെന്നും, തീരത്തുള്ള വോട്ടിൽ മാത്രം കണ്ണു വയ്ക്കുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും, വാഗ്ദാനങ്ങൾ മാത്രം നല്കുന്ന ജനപ്രതിനിധികളുടെ ഇത്തരം നിലപാടുകൾക്ക് ഇനിയെങ്കിലും അറുതി വരണമെന്നും കെ.സി.വൈ.എം. യോഗത്തിൽ ആവശ്യമുയർന്നു.

തീരദേശത്ത് അടിയന്തര ശ്രദ്ധ വരുത്തുന്നതിന് സർക്കാർ തലത്തിൽ ഉടനെ ഇടപെടലുകൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. രൂപതാ പ്രസിഡണ്ട് ജോസ് പള്ളിപ്പാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശേരി, ജനറൽ സെക്രട്ടറി കാസി പൂപ്പന, മരിയ റോഷിൻ, സെൽജൻ കുറുപ്പശ്ശേരി, അനിൽ ചെറുതീയിൽ, ക്രിസ്റ്റി ചാക്കലക്കൽ, ജോസഫ് ദിലീപ് തുടങ്ങിയവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker