Kerala

കടലാക്രമണ മേഖലകളിൽ സത്വര നടപടി ഉണ്ടാകണം; മൈനോറി ഡവലപ്മെന്റ് സൊസൈറ്റി

സത്വര നടപടി ഉണ്ടാകണം...

ജോസ് മാർട്ടിൻ

ആലപ്പുഴ: കടലാക്രമണ മേഖലകളിൽ സത്വര നടപടി ഉണ്ടാകണമെന്ന് മൈനോറി ഡവലപ്മെന്റ് സൊസൈറ്റി. കടലാക്രമണ മേഖലകളായ ചെല്ലാനം മുതൽ വലിയഴീക്കൽ വരെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, കാലവർഷം അടുക്കുമ്പോൾ നാമമാത്രമായ പരിഹാരം ചെയ്തു പോകാതെ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും മൈനോറി ഡവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ, ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, ട്രഷറർ ഉമ്മച്ചൻ പി. ചക്കുപുരക്കൽ എന്നിവർ ചേർന്ന് ആലപ്പുഴ ജില്ലാ കലക്ടക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുള്ള കാര്യങ്ങൾ:

1) കടൽ ഭിത്തിയുടേയും പുലിമുട്ടിന്റെയും നിർമ്മാണങ്ങൾ സമയബന്ധിതമായി തീർക്കുക.

2) നിലവിലുള്ള കടൽഭിത്തികൾക്കും പുലിമുട്ടിനും വർഷാവർഷം മെയ്ന്റെനൻസ് നടത്തുക (കടൽഭിത്തി കീഴ്പ്പോട്ട് ഇരുന്നു പോകുന്നതനുസരിച്ചു ഉയരം വർദ്ധിപ്പികുന്നതിന് നടപടി ഉണ്ടാകുക).

3) കടലാക്രമണങ്ങളെ നേരിടാൻ മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കുക, അത് വർഷാവർഷം വിലയിരുത്താൻ പ്രത്യേക സമിതി രൂപീകരിക്കുക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker