Kazhchayum Ulkkazchayum

സൂത്രശാലി

പാത്രമറിഞ്ഞു വിളമ്പണം...

ദൈവം സൃഷ്ടികർമ്മം നടത്തി. സർവ്വ ചരാചരങ്ങളെയും പരിപാലിക്കുവാൻ ഓരോരുത്തർക്കും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനുള്ള സ്വാതന്ത്ര്യവും നൽകി. ഒടുവിൽ സൂത്രശാലിയായ സാത്താൻ (ചതിയൻ, വഞ്ചകൻ, നുണയൻ, തന്ത്രശാലി) രംഗത്തുവന്നു, തന്റെ ആഗ്രഹം അറിയിച്ചു: “ഞാൻ മുന്തിരി ചെടികളെ പരിപാലിക്കാം”. ദൈവത്തിനു സന്തോഷമായി സാത്താന് മാനസാന്തരം ഉണ്ടായിരിക്കുന്നു. അവന്റെ (പിശാചിന്റെ) സ്വഭാവമനുസരിച്ച് ഭിന്നതയും, കുത്തിത്തിരിപ്പും, കുതികാൽ വെട്ടും, മറ്റുള്ളവരെ കെണിയിൽ വീഴിക്കുകയുമാണ് പതിവ്. എങ്കിലും… പറയുന്നത് സാത്താൻ ആയതുകൊണ്ട് ദൈവത്തിന്റെ മനസ്സിൽ ഒരു അസ്വസ്ഥത ഉണ്ടായി! ആദത്തെയും ഹവ്വായെയും ഇക്കിളിപ്പെടുത്തുന്ന മോഹനവാഗ്ദാനങ്ങൾ നൽകി തന്നിൽനിന്ന് അകറ്റിയ സംഭവങ്ങൾ ദൈവം ഓർത്തു. എങ്കിലും ദൈവം സാത്താന്റെ ആഗ്രഹം നിരാകരിച്ചില്ല. നല്ലവനാകാൻ സാത്താന് ഒരു അവസരം നൽകാൻ തന്നെ ദൈവം തീരുമാനിച്ചു.

അനുവാദം കിട്ടിയപ്പോൾ അവന്റെ ദുഷ്ടബുദ്ധി പ്രവർത്തിക്കാൻ തുടങ്ങി…! ഞാൻ മനുഷ്യരെ എന്റെ വിരൽത്തുമ്പിലിട്ട് അമ്മാനമാടും… അവൻ ആർത്തട്ടഹസിച്ചു… അവന്റെ വിഷച്ചിരിയുടെ പ്രതിധ്വനിയിൽ മുന്തിരിവള്ളികൾ ഭയന്നുവിറച്ചു. മുന്തിരിച്ചാറിലെ അപാര സാധ്യതകളെ കുറിച്ച് പിശാച് ഗവേഷണം നടത്തി. പരീക്ഷണം മുന്തിരിച്ചെടി പ്രയോഗിക്കാൻ ആരംഭിച്ചു.

1) ആദ്യം “മയിലിനെ” കൊന്ന് മുന്തിരി ചെടിയുടെ ചുവട്ടിൽ രക്തം ഒഴിച്ചു.
2) രണ്ടാഴ്ചയ്ക്കുശേഷം “കുരങ്ങിനെ” കൊന്ന് രക്തം ചുവട്ടിൽ ഒഴിച്ചു.
3) പിന്നെ “മൂർഖൻ പാമ്പി”ന്റെ രക്തം ഒഴിച്ചു.
4) അവസാനം “പന്നിയുടെ ചോര” മുന്തിരി ചെടിയുടെ ചുവട്ടിൽ ഒഴിച്ചു.

തന്റെ പരീക്ഷണത്തിന്റെ അനന്തരഫലം അറിയാൻ പരീക്ഷണത്തിന് വിധേയമാക്കിയ മുന്തിരിച്ചടിയുടെ (മുന്തിരിങ്ങ) പഴങ്ങൾ പിഴിഞ്ഞ് മനുഷ്യന് കുടിക്കാൻ കൊടുത്തു. വീഞ്ഞു കുടിച്ച് മനുഷ്യൻ ആദ്യം “മയിലിനെ” പോലെ “ആടാൻ” തുടങ്ങി. തുടർന്ന് “കുരങ്ങി”നെ പോലെ “വികൃതികൾ കാട്ടാനും ഓരോന്നും നശിപ്പിക്കാനും” തുടങ്ങി. മനുഷ്യനിൽ സംഭവിക്കുന്ന ഓരോ ചലനങ്ങളും നോക്കി പിശാച് അട്ടഹസിച്ചു. ഭൂമിയിൽ ഞാനെന്റെ സാമ്രാജ്യം വികസിപ്പിക്കും…! മൂർഖൻ പാമ്പിനെ പ്രവർത്തനം പിശാചു നോക്കിയിരുന്നു ചിരിച്ചു. മനുഷ്യൻ മനുഷ്യനെ ഭയപ്പെടുത്തുകയും, ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്യുന്ന ഭയാനകമായ അവസ്ഥയിൽ സാത്താൻ മതിമറന്ന് ആഹ്ലാദിച്ചു. അവസാനം പന്നിയുടെ രക്തത്തിന്റെ പ്രവർത്തനം നോക്കിയിരുന്നു. വീഞ്ഞ് കുറിച്ച മനുഷ്യൻ തിന്നുകയും കുടിക്കുകയും, ചീഞ്ഞളിഞ്ഞ സ്ഥലത്ത് കിടന്നുരുളുകയും, മലമൂത്ര വിസർജനം നടത്തുകയും, അതിന്റെ പുറത്ത് കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുകയും ചെയ്യുന്ന സ്ഥിതി…?

തന്റെ ഗവേഷണവും പരീക്ഷണവും വിജയിച്ച സന്തോഷത്തിൽ പിശാച് സന്തുഷ്ടനായി. അവൻ ആത്മഗതം ചെയ്തു “ഞാൻ എന്റെ സാമ്രാജ്യം വികസിപ്പിക്കും. വരുംതലമുറകൾക്ക് മദ്യം ഉണ്ടാക്കാനുള്ള ഫോർമുലകൾ ഞാൻ പറഞ്ഞു കൊടുക്കും”. ഇതോടൊപ്പം സാത്താൻ ഒരു കാര്യം കൂടെ മനസ്സിലാക്കി തൻറെ പരീക്ഷണം നടത്തിയ മുന്തിരി ചെടിയുടെ ചുവട്ടിൽ നിന്നും വളർന്നുവന്ന ഒരു കാട്ടുചെടിയുടെ ഇലയ്ക്ക് മനുഷ്യനെ മയക്കി കിടത്താനുള്ള അപാര ശക്തിവിശേഷം ലഭിച്ചിരിക്കുന്നു. സാത്താൻ ആ ചെടിയെ “കഞ്ചാവ്” ചെടി എന്ന് പേരിട്ടു. വരുംതലമുറയെ മന്ദബുദ്ധികളും മാനസികരോഗികളും ക്രിമിനലുകളുമാക്കാൻ കരുത്തുള്ള കഞ്ചാവ്… “ഞാനെൻറെ സാമ്രാജ്യം വിശാലമാക്കും… ഹ ഹ ഹാ…. ലോകത്ത് മുഴുവനിലും ഞാൻ വ്യാപിക്കും… സാത്താന്റെ പ്രഖ്യാപനം കേട്ട് ഭൂരിപക്ഷം ജനങ്ങളും ദുഃഖിച്ചു. എന്നാൽ, ന്യൂനപക്ഷം വളരെ സന്തോഷിച്ചു. മുന്തിരി ചെടിയുടെ പരിപാലനം സാത്താനെ ഏൽപ്പിച്ചതിൽ ദൈവം പരിതപിച്ചു.

വരികൾക്കിടയിലൂടെ നമുക്ക് വായിച്ചെടുക്കാൻ ശ്രമിക്കാം. ഉത്തരവാദിത്വങ്ങൾ ഒരാളെ ഏൽപ്പിക്കുമ്പോൾ ആ വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, പ്രാവീണ്യം, പൂർവ്വകാല ചരിത്രം etc. കൃത്യമായി പഠിച്ചശേഷം മാത്രമേ നൽകാവൂ. കാര്യസാധ്യത്തിനുവേണ്ടി സൂത്രശാലിയായ സാത്താനെ പോലെ വിനയവും ബഹുമാനവും വിധേയത്വവും തുടക്കത്തിൽ കാണിച്ചേക്കാം. ജാഗ്രത വേണം!! സമയബന്ധിതമായി കാര്യങ്ങൾ വിശകലനം ചെയ്യാനും, പ്രവർത്തനക്ഷമത വിലയിരുത്താനും കഴിയണം.

മരണാസന്നനായി കിടന്ന ഒരു തേളിനെ ശുശ്രൂഷിച്ച സന്യാസിയുടെ കഥ നമുക്ക് സുപരിചിതമാണ്. ആരോഗ്യം വീണ്ടും കിട്ടിയപ്പോൾ തേൾ ആദ്യം ചെയ്തത് സന്യാസിയെ തന്റെ വാൽമുന കൊണ്ട് കുത്തുകയും, വേദനിപ്പിക്കുകയുമായായിരുന്നു. സന്യാസി പരിഭവം പറഞ്ഞപ്പോൾ കിട്ടിയ മറുപടി: “എൻറെ സ്വഭാവം ഇതാണ്, ഞാൻ അത് ചെയ്തു”. ആയതിനാൽ അധികാരവും ഉത്തരവാദിത്വങ്ങളും നൽകുന്നതിന് മുൻപ് സൂക്ഷ്മമായ പഠനം വേണം, ഗൃഹപാഠം വേണം. ഒരു നൂറു വർഷം കഴിഞ്ഞാലും ദോഷം ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്താൻ കഴിയണം. “ചുരുക്കത്തിൽ പാത്രമറിഞ്ഞു വിളമ്പണം”. ജാഗ്രത…ജാഗ്രത!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker