Articles

ആലപ്പുഴയുടെ അൽമായ നേതൃത്വത്തിന്റെ പേരിൽ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

“ഗലീലിയില്‍നിന്ന്‌ യേശുവിനോടൊപ്പം വന്നിരുന്ന സ്‌ത്രീകള്‍ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ്‌കരിച്ചു എന്നും കണ്ടു” (ലൂക്കാ 23:55).

സുവിശേഷങ്ങളിൽ ഈശോയുടെ കല്ലറയുടെ സമീപം പ്രാർത്ഥനയും കണ്ണീരും സുഗന്ധക്കൂട്ടുമായി പരിശുദ്ധ അമ്മയും മറ്റു സ്ത്രീകളും ഉണ്ടായിരുന്നത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആലപ്പുഴ രൂപതയ്ക്കും അഭിവന്ദ്യ ജെയിംസ് റാഫേൽ ആനാപറമ്പിൽ പിതാവിനും ആത്മീയ നേതൃത്വത്തിനും സമൂഹത്തിൽ നിന്നും അംഗീകാരം ലഭിച്ചു. കോവിഡ് ബാധിച്ച മരണപ്പെട്ടവരുടെ സംസ്കാരം ഏറെ സ്ലാഘനീയമായ രീതിയിൽ സഭാ ബഹുമതികളോടെ സെമിത്തേരിയിൽ സംസ്കരിക്കാൻ ധീരമായ തീരുമാനമെടുത്ത് നടപ്പാക്കിയതിനാണ് അപ്രകാരം പൊതു അംഗീകാരം ലഭിച്ചത്.

എല്ലാവർക്കും നന്ദി. രൂപതയുടെ നേതൃത്വം നിരന്തരമായ ആലോചനയിലും കൂടിവരവിലും എടുത്ത ഈ തീരുമാനത്തിൽ പങ്കാളികളായ അല്മായരും ഏറെ പേരുണ്ട്. അതിൽ പേരെടുത്ത് പറയേണ്ടവർ പലരുണ്ട്. ഇടവക-രൂപത അൽമായ പ്രേക്ഷിതത്വത്തിൻ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ശ്രീമതി ജസ്റ്റിന ഫെർണാണ്ടസ് എന്ന സഹോദരി അതിലൊരാളാണ്. കെ.എൽ.സി.എ. സംസ്ഥാന സമിതിയിലും രൂപതാ സമിതിയിലും അംഗമായ ചേന്നവേലി ഇടവക അംഗമാണ് ശ്രീമതി ജസ്റ്റീന. മാരാരിക്കുളത്ത് പഞ്ചായത്ത് സെക്രട്ടറി ആയിരിക്കുന്ന അവരുടെ സഹോദരനിൽ നിന്ന്, കാട്ടൂരിലെ അമ്മയുടെ മരണം അറിഞ്ഞപ്പോൾ, മറ്റു പലയിടങ്ങളിലും ഉണ്ടായ മരണങ്ങളിൽ അനുചിതമായ കാര്യങ്ങൾ സംസ്കാര വേളയിൽ സംഭവിച്ചതിന്റെ വേദനയിൽ ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണം എന്ന് കെ.എൽ.സി.എ. രൂപതാ നേതൃത്വത്തെ അറിയിച്ചു. അതിനകം ഇടവകയിലും രൂപതയിലും കാര്യങ്ങൾ ചർച്ചയായിരുന്നെങ്കിലും ഈ സഹോദരിയുടെ അവസരോചിതമായ അന്വേഷണവും ആകാംഷയും കൂടുതൽ ഗൗരവമായി ഇക്കാര്യത്തിൽ പങ്കാളിയാകുവാൻ ഞങ്ങൾക്ക് പ്രേരണയായി. അതനുസരിച്ച്
ഇടവക നേതൃത്വത്തോട് കാര്യങ്ങൾ പങ്കുവയ്ക്കാനും, അതിലൂടെ വലിയ ക്രിസ്തു സാക്ഷ്യം എല്ലാവർക്കും നൽകുവാനും സാധിച്ചു.

അഭിവന്ദ്യ പിതാവ് രൂപത നേതൃത്വത്തിലൂടെ ഇക്കാര്യങ്ങളിൽ ഇടപെട്ടപ്പോൾ ഞങ്ങളെ ഇതിലേക്ക് നയിച്ച ജസ്റ്റിനചേച്ചിയോടൊപ്പം രൂപതാ നേതൃത്വത്തോടൊപ്പം ക്രീയാത്മകമായി ഇടപെടുകയും സാങ്കേതികമായ ഒരുക്കങ്ങൾക്ക് കാരണക്കാരനായ ശ്രീ.കുഞ്ഞച്ചൻ ആയിരം തൈ, മാരാരിക്കുളത്തെ മെമ്പർ കൂടിയായ ശ്രീ.ഇ.വി. രാജ്യ, കെ.സി.വൈ.എം. പ്രവർത്തകർ, രൂപതാ നേതൃത്വത്തെ ഈ തീരുമാനത്തിന് പിന്തുണച്ചവർ പലരുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

ഇടവകയിലും രൂപതയിലും സഹകരിക്കുന്ന അപരന്റെ വേദന സ്വന്തമാക്കുന്ന അൽമായ ശക്തിയുടെ സാക്ഷ്യം കൂടിയാണ് ഇത്തരത്തിൽ ഒരു ആദരവും പ്രാർത്ഥനാനിർഭരമായ വിടവാങ്ങലും നമ്മുടെ കുടുംബാംഗങ്ങൾക്ക് നൽകാൻ സാധിച്ചത്. ദൈവത്തിന് നന്ദി. സുഗന്ധ കൂട്ടുമൊരുക്കി, പ്രിയപ്പെട്ടവരുടെ ഉയിർപ്പിന്റെ മഹത്വമറിയുന്ന പ്രത്യാശയിൽ വിശ്വാസമർപ്പിച്ചു കൊണ്ട് നമുക്ക് കാത്തിരിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker